crib-kottayam

TOPICS COVERED

കാലിത്തൊഴുത്ത് തേടി മൂന്ന് രാജാക്കന്മാരെത്തിയെന്ന പാട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുല്‍ക്കൂട് തയാറാക്കിയിരിക്കുകയാണ് കോട്ടയം കറുകച്ചാല്‍ മാമൂട് സ്വദേശിയായ പ്രിന്‍സ് ഫ്രാന്‍സിസ്. പതിനഞ്ചു ദിവസത്തിലേറെയായി പണിയെടുത്താണ് ഉണ്ണിയേശുവിന്‍റെ ജന്മനാടിനെയൊന്നാകെ സ്വന്തം വീട്ടുമുറ്റത്ത് കാഴ്ചയാക്കിയത്. 

കറുകച്ചാൽ മാമൂട് വെളിയംപരവേലില്‍ പ്രിന്‍സ് ഫ്രാന്‍സിസിന്‍റെ രാവുംപകലുമായുളള കഠിനാധ്വാനമാണിത്.  വീട്ടുമുറ്റത്തൊരുക്കിയ വേദിയിലാണ് ബെത്ലഹേം പട്ടണവും കാലിത്തൊഴുത്തുമൊക്കെ കരവിരുതില്‍ കാഴ്ചയായത്.

യേശുവിന്റെ ജനനം മുതൽ കടന്നുപോയ നാൾ വഴികളെല്ലാം ചിത്രീകരിച്ചിരിക്കുന്നു. മണ്ണും മറ്റ് നിര്‍മാണവസ്തുക്കളുമാണ് ഉപയോഗിച്ചത്. പുല്‍ക്കൂട് കാണാനെത്തുന്നവര്‍ക്ക് ഒരു കഥ വായിക്കുന്നതുപോലെ എല്ലാം മനസിലാക്കാം. 

ENGLISH SUMMARY:

Christmas crib created by Prince Francis recreates the nativity scene and Bethlehem. This handmade crib in Kottayam depicts the story of Christmas and offers a visual narrative of the events surrounding the birth of Jesus.