ഓണാഘോഷത്തിന് സ്വന്തം ആൽബവുമായി കോട്ടയം വെസ്റ്റ് പൊലീസ്. ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ പാടുകയും അഭിനയിക്കുകയും ചെയ്ത ആൽബം പ്രകാശനം ചെയ്തു. 'ഓണം വന്നു ഓണത്തുമ്പി' എന്നു തുടങ്ങുന്ന ഗാനം ആൽബം രൂപത്തിൽ പുറത്തിറക്കിയാണ് വെസ്റ്റ് പൊലിസ് ഓണാഘോഷത്തിന്‍റെ ഭാഗമായത്. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ആർ. പ്രശാന്ത് കുമാറാണ് ഗാനം ആലപിച്ചത്.
ഓണത്തിനു വ്യത്യസ്തമായി എന്തു ചെയ്യാമെന്ന ആലോചനയിലാണ് ഓണപ്പാട്ട് തയാറാക്കിയത്. സ്റ്റേഷനിലെ മറ്റു പൊലീസ് ഉദ്യോഗസ്ഥർ ഒപ്പം പാടുകയും അഭിനയിക്കുകയും ചെയ്തു. മലരിക്കൽ ആമ്പൽ കാഴ്ചകൾ ഉൾപ്പെടെ ആൽബത്തിലുണ്ട്.