കോട്ടയത്ത് ലതികാ സുഭാഷിന്‍റെ തോല്‍വിയില്‍ എല്‍ഡിഎഫില്‍ കല്ലുകടി. പതിവായി മൂന്നാംസ്ഥാനത്തേക്ക് പോകുന്ന വാര്‍ഡില്‍ മല്‍സരിപ്പിച്ച് ലതികാ സുഭാഷിനെ അപമാനിച്ചെന്ന് വിമര്‍ശനം. വിധിയുടെ ഇരയാണ് താനെന്നും പാര്‍ട്ടി പറഞ്ഞതുകൊണ്ടാണ് മല്‍സരിച്ചതെന്നും ലതികാ സുഭാഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ടി രാജിവച്ച വനംവികസന കോര്‍പറേഷന്‍ ചെയര്‍പഴ്സന്‍ സ്ഥാനത്തേക്ക് ഇനിയില്ലെന്നും ലതിക വ്യക്തമാക്കി. എന്‍സിപി സംസ്ഥാന ഉപാധ്യക്ഷയും പ്രധാന വനിതാ നേതാവുമായ ലതികാ സുഭാഷിനെ കോട്ടയം നഗരസഭയുടെ തിരുനക്കര വാര്‍ഡില്‍ മല്‍സരിപ്പിച്ചത് സിപിഎമ്മിന്‍റെ കെണിയാണോ ചതിയാണോ. എല്‍ഡിഎഫ് സ്ഥിരമായി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന വാര്‍ഡാണ് ലതികയ്ക്ക് നല്‍കിയത്. പാര്‍ട്ടിയും മുന്നണിയും പറഞ്ഞതുകൊണ്ട് മല്‍സരിച്ചെന്നും വിധിയുടെ ഇരയാണ് താനെന്നും ലതികാ സുഭാഷ്
ആകെ 113 വോട്ടാണ് ലഭിച്ചത്. മല്‍സരിക്കാന്‍ കെട്ടിവച്ച തുക പോലും തിരികെ ലഭിക്കില്ല. സ്ഥാനാര്‍ഥിയാകാന്‍വേണ്ടി രാജിവച്ച വനംവികസന കോര്‍പറേഷന്‍ ചെയര്‍പഴ്സന്‍ സ്ഥാനത്തേക്ക് ഇനിയില്ലെന്നും രാജിയില്‍ ഉറച്ചുനില്‍ക്കുന്നതായും ലതിക മനോരമ ന്യൂസിനോട് പറഞ്ഞു. ഇന്ദിരാഭവനുമുന്നില്‍ തലമൊട്ടയടിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട താനിപ്പോഴും സമൂഹമാധ്യമ അധിക്ഷേപം നേരിടുകയാമെന്നും ലതിക പറയുന്നു