സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്കായി കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വകലാശാല കാമ്പസില്‍ ഹോസ്റ്റല്‍ സജ്ജമാക്കി. വിദേശ വിദ്യാർഥികൾക്ക് താമസിക്കാൻ പുതിയ കെട്ടിടം ഉടൻ യാഥാർഥ്യമാക്കുമെന്ന് മന്ത്രിമാരായ ആർ ബിന്ദുവും വിഎൻ വാസവനും പറഞ്ഞു.

ആറു പേർക്ക് താമസിക്കാൻ പറ്റുന്ന കെട്ടിടമാണ്  സർവകലാശാലാ ക്യാമ്പസിൽ നിർമിച്ചത്. മന്ത്രി ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.  പുതിയ വൈജ്ഞാനിക സമൂഹം  ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ മാതൃകയാകാന്‍ എംജി സര്‍വകലാശാലയ്ക്ക് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ട്രാൻസ്ജെൻഡർ വിദ്യാർഥികളോടൊപ്പം സമൂഹമുണ്ടാക്കണമെന്നും മന്ത്രി 

ക്യാമ്പസിൽ നേരത്തെ മൂന്ന് ട്രാൻസ്ജെൻഡർ വിദ്യാർഥികളാണ് ഉണ്ടായിരുന്നത്.  ഹോസ്റ്റൽ സൗകര്യം കൂടുതൽ വിദ്യാർഥികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തും. വിദേശ വിദ്യാർഥികൾക്ക് താമസിച്ചു പഠിക്കാനുള്ള  ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ്സ് ഹോസ്റ്റലിന്‍റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.  കിഫ്ബിയില്‍ നിന്ന് 57 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന സ്പോര്‍ട്സ് കോംപ്ലക്സ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.