TOPICS COVERED

കോട്ടയം വൈക്കത്ത് പേവിഷബാധ ലക്ഷണമുള്ള തെരുവുനായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരുക്കേറ്റു. പ്രദേശത്തെ നിരവധി നായ്ക്കളെയും കടിച്ചതായാണ് വിവരം. നായയെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. 

വൈക്കം തോട്ടുവക്കത്താണ് തെരുവു നായയുടെ ആക്രമണം ഉണ്ടായത്.  വഴിയാത്രക്കാരായ മൂന്ന് പേരെയും നായയെ സംരക്ഷിക്കുന്ന ഒരാളെയും ആക്രമിച്ചു. പ്രദേശത്തെ നിരവധി നായ്ക്കളെയും കടിച്ചിട്ടുണ്ട്. ഭീതിവിതച്ച നായയെ പിടികൂടി നിരീക്ഷണത്തിലാക്കി. നായയെ സംരക്ഷിച്ചിരുന്ന തെരുവിൽ കഴിയുന്ന അറുപതു കാരനായ കുഞ്ഞുമോൻ്റെ കൈയ്യിലാണ് കടിയേറ്റത്.

പ്രതിരോധ കുത്തിവയ്പ് നൽകിയ ശേഷം നായയെ കൂട്ടിലാക്കിയിട്ടുണ്ട്. കടിയേറ്റ മറ്റ് തെരുവ് നായ്ക്കളെയും പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Stray dog attacks are a serious concern, as seen in the recent incident in Vaikom, Kottayam. Four people were injured after being attacked by a stray dog exhibiting symptoms of rabies, prompting local authorities to capture and quarantine the animal while providing treatment to the victims.