കോട്ടയം നഗരസഭാധ്യക്ഷനായി പുതുമുഖം വേണോ പരിചയസമ്പന്നര്‍ വേണോയെന്നതില്‍ കോൺഗ്രസിൽ ചൂടേറിയ ചര്‍ച്ച നടക്കുകയാണ്. മൂന്നു പേരുകളാണ് പാര്‍ട്ടി കോര്‍കമ്മിറ്റിക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്.
2012 ല്‍ നഗരസഭാ ചെയര്‍മാനായ എംപി സന്തോഷ് കുമാറിന്‍റെ പരിചയസമ്പന്നതയാണ് പ്രധാനം. തൊഴിലാളി നേതാവായിരിക്കെ പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത് തുടങ്ങിയ പൊതുപ്രവര്‍ത്തനം. രണ്ടായിരം മുതല്‍ ജനപ്രതിനിധിയാണ് സന്തോഷ് കുമാര്‍.
യുവനേതാവെന്ന പരിഗണനയാണ് ടോം കോര അഞ്ചേരിലിനുളളത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ച ടോം കോരയും നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്കുളള പട്ടികയിലുണ്ട്.
െഎന്‍ടിയുസിയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ ടിസി റോയ് ആണ് മറ്റൊരാള്‍. കുമാരനല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റായിരുന്നു. മുപ്പതുവര്‍ഷമായി തദ്ദേശജനപ്രതിനിധിയാണ് ടിസി റോയ്.