പാലായിൽ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. മീനച്ചിൽ മൂലെത്തുണ്ടിയിൽ താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകൾ നീനുവിനെയാണ് (29) മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി.

സംസ്‌കാരം പിന്നീട് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടത്തും. സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു. മാതാവ്; ലൈസമ്മ സക്കറിയാസ്. സഹോദരങ്ങൾ നിമ്മി, നീതു. 

ENGLISH SUMMARY:

Young doctor death is a tragic event that occurred in Pala, Kerala. A 29-year-old doctor was found dead at her residence and was immediately taken to a nearby private hospital, but her life could not be saved.