കോട്ടയം മെഡിക്കൽ കോളജിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി വിശ്രമകേന്ദ്രം ഒരുക്കി മെഡിക്കൽ കോളജിലെ പൂർവ വിദ്യാർഥികൾ. 1985 എംബിബിഎസ് ബാച്ച് വിദ്യാർഥികളാണ് മുപ്പത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക വിശ്രമകേന്ദ്രം നിർമിച്ചത്. മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു.
ഉറ്റവരുടെ രോഗശമനത്തിനായി ആശുപത്രി വരാന്തയിൽ കഴിയുന്നവർക്കു വേണ്ടിയാണ് വിശ്രമകേന്ദ്രം. കോട്ടയം മെഡിക്കൽ കോളജിലെ കാൻസർ വാർഡിനോട് ചേർന്നാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വിശ്രമ കേന്ദ്രം. കാൻസർ വിഭാഗത്തിലെ ഡോക്ടർമാർ നൽകുന്ന ഇലക്ട്രോണിക് അക്സസ് കാർഡ് ഉപയോഗിച്ച് കൂട്ടിരിപ്പുകാർക്ക് മുറിയിൽ പ്രവേശിച്ച് വിശ്രമിക്കാം. 1985ലെ എംബിബിഎസ് ബാച്ച് വിദ്യാർഥികളായ ഡോക്ടർമാരാണ് മുപ്പത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ച് സ്നേഹക്കൂട് ഒരുക്കിയത്.
പൂര്‍വവിദ്യാര്‍ഥികളുടെ സംഭാവന മാതൃകാപരമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എൺപതിലധികം ഡോക്ടർമാർ പദ്ധതിയുടെ ഭാഗമായി.