സ്ക്രീനിംഗ് പരിശോധനകൾ വഴി ചില കാൻസറുകള്‍ ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ കഴിയും. പലപ്പോഴും കാൻസർ ആരംഭ ഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാതെ തന്നെ ശരീരത്തിൽ വളരാൻ തുടങ്ങും. അത്തരത്തിൽ മാമോഗ്രാം, പാപ് സ്‌മിയർ, കൊളോണോസ്കോപ്പി പോലുള്ള സ്ക്രീനിംഗ് പരിശോധനകൾ വലിയ പങ്ക് വഹിക്കുന്നു. രോഗം ആദ്യ ഘട്ടത്തിൽ കണ്ടെത്താനായാൽ ചികിത്സ എളുപ്പമാകുകയും രോഗമുക്തി നേടാനുള്ള സാധ്യതയും ഗണ്യമായി ഉയരുകയും ചെയ്യുന്നു.

 

നിശ്ചിത പ്രായത്തിന് ശേഷം പതിവായി സ്ക്രീനിംഗ് പരിശോധനകൾ നടത്തുന്നത് ഏറെ പ്രധാനമാണ്. കുടുംബത്തിൽ കാൻസർ ചരിത്രമുള്ളവർകൂടുതൽ ശ്രദ്ധിക്കണം. സ്ക്രീനിംഗ് പരിശോധനകൾ രോഗം കണ്ടെത്തുന്നതിനൊപ്പം രോഗം വരാനുള്ള സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ സ്ക്രീനിംഗ് പരിശോധനകൾ സമൂഹത്തിൽ കൂടുതൽ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യ വിദഗ്ധർ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.

 

കാൻസർ സ്ക്രീനിങ്ങിനെക്കുറിച്ചും പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിനെക്കുറിച്ചും കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. റീറ്റ ഐസക്  വിശദീകരിക്കുന്നു 

ENGLISH SUMMARY:

Early cancer detection through screening tests is crucial as many cancers grow without clear symptoms initially. Regular screening can significantly improve treatment outcomes and increase recovery chances.