പൊതുമേഖലാസ്ഥാപനമായ കോട്ടയം ടെക്സ്റ്റൈല്‍സ് പതിനാലുമാസത്തിന് ശേഷം വീണ്ടും തുറന്നു. എട്ടുകോടി രൂപയുടെ വൈദ്യുതി കുടിശികയില്‍ ഇളവ് ലഭിച്ചതും നവീകരണത്തിന് സര്‍ക്കാര്‍ പണം അനുവദിച്ചതുമാണ് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായത്. ശമ്പളമൊന്നും ലഭിക്കാത്തതിനാല്‍ നൂറ്റിയന്‍പത് തൊഴിലാളികളുടെ ജീവിതം കഷ്ടത്തിലാണ്.
ഷീബയെപ്പോലെ നൂറ്റിയമ്പത് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനത്തിലാണ് ജോലിയെന്ന് പറയാമെങ്കിലും ജോലിയുമില്ല. ശമ്പളവുമില്ല. കഴിഞ്ഞ പത്തുവര്‍ഷമായി തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി. 2020 ഫെബ്രുവരി ഏഴിന് ലേ ഓഫ് പ്രഖ്യാപിച്ച് 2021 നവംബറില്‍ തുറന്ന സ്ഥാപനം കഴിഞ്ഞവര്‍ഷം മാര്‍ച്ച് 20 നാണ് പൂട്ടിയത്. ഇപ്പോള്‍ വീണ്ടും തുറന്നെങ്കിലും എത്രനാള്‍ ഇങ്ങനെ പോകും.
എട്ടുകോടി രൂപയുടെ വൈദ്യുതി കുടിശിക സര്‍ക്കാര്‍ ഒഴിവാക്കിയതും നവീകരണത്തിനായി 40 കോടി രൂപ അനുവദിച്ചതിലുമാണ് പ്രതീക്ഷ. 1968 ല്‍ സ്ഥാപിച്ച യന്ത്രങ്ങള്‍ മാറ്റാനാണ് തീരുമാനം. തൊഴിലാളികള്‍ക്ക് ജോലി ഉറപ്പാക്കി ഇരുപത്തിയഞ്ച് ഏക്കര്‍ സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ക്ക് ഉപയോഗിക്കണമെന്ന ആശയവും പലപ്പോഴും ഉയര്‍ന്നതാണ്. ഇനി നവീകരണം ലക്ഷ്യത്തിലെത്താന്‍ കാത്തിരിക്കാം.