നെല്ലിന്‍റെ പണം ലഭിക്കാനായി കോട്ടയത്ത് കർഷകർ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നു. രണ്ടു മാസം മുന്‍പ് സപ്ളൈക്കോയാണ് നെല്ല് സംഭരിച്ചത്. പണം വൈകുന്നതിൽ പ്രതിഷേധിച്ച് കർഷകർ കലക്ടേറ്റിലേക്ക് മാർച്ച് നടത്തി.
കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി പാഡി പെയ്മെന്‍റ് രസീതിൻ്റെ പകർപ്പ് കത്തിച്ച് കർഷകരുടെ പ്രതിഷേധം. കോട്ടയത്ത് നൂറിലധികം കര്‍ഷകർക്കാണ് നെല്ലിൻ്റെ പണം ലഭിക്കാനുള്ളത്. കഴിഞ്ഞ മാർച്ചിൽ സപ്ളൈക്കോയാണ് നെല്ല് സംഭരിച്ചത്. ബാങ്കുകളുമായുളള ധാരണപ്രകാരം നടപടിക്രമങ്ങള്‍ പോലും പൂര്‍ത്തിയായിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കർഷക പ്രതിഷേധം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ അനുവദിച്ച വില പോലും നെൽ കർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്നില്ലെന്നും നിയമസഭയിൽ ഉന്നയിക്കുമെന്നും എംഎൽഎ പറഞ്ഞു.
നെല്ല് സംഭരണത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് 1100 കോടി രൂപ കിട്ടാനുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാദം.