കോട്ടയം വൈക്കത്ത് തെരുവു നായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാതായതോടെ നഗരസഭക്ക് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ. ഏഴ് റസിഡൻസ് അസോസിയേഷനുകളിൽ താമസിക്കുന്നവരും മുതിർന്ന പൗരന്മാരുടെ സംഘടനയുമാണ് പ്രതിഷേധം നടത്തിയത്.
വീടുകളിൽ വിശ്രമജീവിതം നയിക്കുന്ന വയോധികർ പ്രതിഷേധവുമായി ഇങ്ങനെ നഗരസഭക്ക് മുന്നിൽ നിൽക്കേണ്ടി വന്നത് തെരുവു നായ്ക്കളുടെ ശല്യം കാരണമാണ്. തെരുവ്നായ് ശല്യം രൂക്ഷമായതോടെ പുലർച്ചെ നടക്കാനിറങ്ങാൻ പറ്റില്ല.
ആശുപത്രിയിലൊ ആരാധാനാലയങ്ങളിലോ പോകാനൊ കഴിയാത്ത സ്ഥിതി. ഇരുചക്ര വാഹനത്തിൽ പോയാലും അപകടത്തിൽ പെടും. അദ്ധ്യയന വർഷം തുടങ്ങാനിരിക്കെ കുട്ടികളും ഭീതിയിലാണ്.
നായ്ക്കൾക്ക് ഷെൽട്ടർ ഹോം നിർമിക്കുക, എബിസി പദ്ധതി നഗരസഭയിൽ നടപ്പാക്കുക തുടങ്ങി പത്തിന ആവശ്യങ്ങൾ ഉൾപ്പെടുന്ന നിവേദനം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷിന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ നൽകി നൽകി. എഴ് റസിഡൻസ് അസോസിയേഷനുകളിലായി താമസിക്കുന്നവരും മുതിർന്ന പൗരന്മാരുടെ സംഘടനയുമാണ് ധർണ നടത്തിയത്.