ഒരു പതിറ്റാണ്ടോളം നീണ്ട നിശബ്ദതക്ക് ശേഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ്ടും കൊട്ടിക്കയറാനുള്ള ഒരുക്കത്തിലാണ് ഇടുക്കി തൊടുപുഴ ജയറാണി ഹയർ സെക്കൻഡറി സ്കൂളിലെ ബാന്റ് സംഘം. 10 വർഷം മുമ്പ് വരെ പെരുമായുള്ള ബാന്റ് സംഘങ്ങളിൽ ഒന്നായിരുന്നു ജയറാണിയിലേത്. ആ പ്രതാപം തിരിച്ചു പിടിക്കുകയാണ് ഇത്തവണത്തെ ദൗത്യം.
ജയറാണിക്കിത് അഭിമാന പോരാട്ടമാണ്. പ്രതാപത്തിന്റെ ആ കഴിഞ്ഞ കാലം കൈമോശം വന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്തണം. ഇതൊരു പുതിയ തുടക്കമാണ്. ബാന്റ് ഉപകരണങ്ങളുടെ ഭാരിച്ച ചെലവ് പരിശീലനത്തെ ബാധിച്ചു. ഇതോടെയാണ് വർഷങ്ങളോളം മത്സരത്തിൽ നിന്ന് വിട്ടുനിക്കേണ്ടി വന്നത്.
ഇത്തവണ നാലാഴ്ച്ച മാത്രം നീണ്ട പരിശീലനം കൊണ്ട് ജില്ലയിൽ കപ്പ് ഉയർത്തി. സംസ്ഥാന സ്കൂൾ കലോത്സവത്തിനറങ്ങുമ്പോൾ ജയറാണിയുടെ ആത്മവിശ്വാസവും ഇതാണ്. മത്സരിക്കാൻ തലയെടുപ്പുള്ള ടീമുകൾ വെറെയുമുണ്ടാകും. പക്ഷേ ഇത്തവണ അവർക്ക് വെല്ലുവിളിയാകാൻ ജയറാണിയിലെ മിടുക്കികളും മിടുക്കന്മാരുമുണ്ടാകും.