സംസ്ഥാന സ്‌കൂൾ കലോത്സവ സമാപനസമ്മേളനത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് പ്രമുഖ പൊതുമേഖലസ്ഥാപനമായ കെ. എസ്. എഫ്. ഇ ലഘുഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തു. ഇന്നലെ നടന്ന സമാപന ചടങ്ങിൽ KSFE എംഡി ഡോ. എസ്. കെ സനിൽ പങ്കെടുത്തു. ഉദ്ഘാടന ദിനത്തിലും സമാപന ചടങ്ങിലുമായി 8000 കുട്ടികൾക്കാണ് കെഎസ്എഫ്ഇ ഭക്ഷണം വിതരണം ചെയ്തത്.