സമൂഹ മാധ്യമങ്ങളിലൂടെ ചുരുങ്ങിയ വാക്കുകളിൽ ആശംസകൾ അയക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അത്തരം ആശംസകൾ കത്തുകളിലൂടെ കൈമാറിയിരുന്ന പഴയ കാലത്തിന്റെ ഓർമകളിലേക്ക് ഒരിക്കൽ കൂടി കുട്ടിക്കൊണ്ടു പോവുകയാണ് ഇടുക്കി കല്ലാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.
വരയും വർണ്ണവും സ്നേഹവും ചാലിച്ച 500 ലധികം ക്രിസ്മസ്, പുതുവത്സര ആശംസ കാർഡുകൾ. രാഷ്ട്രപതി മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് സ്വന്തമായി തയാറാക്കിയ കാർഡുകൾ വഴി ആശംസകൾ നേർന്നു. ഇവരിൽ പലരും ആദ്യമായാണ് കത്തെഴുന്നത്.
പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ചരിത്രം വിദ്യാർഥികളിലേക്ക് എത്തിച്ചതിന്റെ സന്തോഷത്തിലാണ് അധ്യാപകർ. സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കാർഡുകൾ തയാറാക്കിയത്. ആശംസകൾ കൈപ്പറ്റിയവർ എന്തു മറുപടിയയക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കുട്ടിക്കൂട്ടം