കൊച്ചിയില്‍ സിനിമ താരങ്ങളടക്കം പങ്കെടുക്കുന്ന പുതുവത്സരപാര്‍ട്ടി ലക്ഷ്യമിട്ട് മാരക ലഹരിമരുന്നായ കൊക്കെയ്ന്‍ എത്തിച്ചതായി വിവരം. എട്ട് ഗ്രാം കൊക്കെയ്നുമായി ഡാന്‍സാഫിന്‍റെ പിടിയിലായ ഡെയ്സന്‍ ജോസഫാണ് നിര്‍ണായ മൊഴി നല്‍കിയത്. നഗരത്തിലെ മുഖ്യ ലഹരിയിടപാടുകാരില്‍ ഒരാളായ ചോക്ലേറ്റ് ബിനുവാണ് കൊക്കെയ്ന്‍ നല്‍കിയതെന്നാണ് ഡെയ്സന്‍റെ മൊഴി. ഒരു ഗ്രാം കൊക്കെയ്ന്‍ വിറ്റിരുന്നത് പന്ത്രണ്ടായിരം രൂപയ്ക്കാണെന്നും ഇതില്‍ ആയിരം രൂപ മാത്രമാണ് തന്‍റെ കമ്മിഷനെന്നുമാണ് ഡെയ്സന്‍റെ വാദം. ക്രിസ്മസിന് ശേഷം പുതുവത്സരയാഘോഷങ്ങള്‍ക്ക് വിതരണം ചെയ്യാനായി കൂടുതല്‍ ലഹരിമരുന്ന് എത്തിച്ചിരുന്നെന്നും ഇതില്‍ ഏറിയ പങ്കും വിതരണം ചെയ്ത് കഴിഞെന്നുമാണ് പൊലീസിന്‍റെ നിഗമനം.