മഹാരാഷ്ട്ര നാഗ്പുരിൽ മത പരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യക്കുമെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. തിരുവനന്തപുരം അമരവിള സ്വദേശിയും നാഗ്പൂര്‍ മിഷനിലെ വൈദികനുമായ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ രാത്രി ക്രിസ്മസ് പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കുമ്പോഴാണ് പ്രാദേശിക വൈദികർ ഉൾപ്പെട്ട ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഇന്നലെ രാത്രി മണിയോടെയായിരുന്നു അറസ്റ്റ്. ഇന്നലെ രാത്രി മുഴുവന്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. ഇവരെ അന്വേഷിച്ചെത്തിയ നാല് പേർക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ആകെ 12 പേര്‍ക്കെതിരെയാണ് കേസ്. പ്രാദേശിക വൈദികര്‍ക്കെതിരെയും പ്രാര്‍ഥനായോദം സംഘടിപ്പിച്ച വീട്ടുടമസ്ഥനും ഭാര്യയ്ക്കുമെതിരെയും കേസുണ്ട്.
അതേസമയം, വൈദികന്റെ അറസ്റ്റിനെ അപലപിച്ച് സിഎസ്ഐ ബിഷപ് കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റ് അകാരണമായാണെന്നും നിയമപരമായി വൈദികന് പിന്തുണ നല്‍കുമെന്നും മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. ഇന്ന് രാവിലെ 11 മണിക്ക് ഇവരെ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ നിന്നും ഒരു സംഘം വൈദികരും നാഗ്പുരിലേക്ക് തിരിച്ചിട്ടുണ്ട്.