ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ സഞ്ജു സാംസണിന് അര്‍ധ സെഞ്ചറി. 27 പന്തില്‍ നിന്നുംഏഴ് ബൗണ്ടറിയും മൂന്നു സിക്സറും സഹിതമാണ് സഞ്ജുവിന്‍റെ സെഞ്ചറി. സഞ്ജുവും അഭിഷേക് ശര്‍മയും തുടക്കത്തിലെ അടിച്ചു കളിച്ചു. മൂന്നാം പന്തില്‍ ബൗണ്ടറിയും നാലാം പന്തില്‍ സിക്സറുംനേടിയാണ് സഞ്ജു തുടങ്ങിയത്.
തൊട്ടടുത്ത ഓവറില്‍ വില്‍ ജാക്സിനെ അഭിഷേക് രണ്ട് ബൗണ്ടറിയടിച്ചെങ്കിലും അവസാന പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി പുറത്തായി. സഞ്ജുവിനൊപ്പം മികച്ച രീതിയില്‍ കളിച്ച ഇഷാന്‍ കിഷന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാമത് നഷ്ടമായത്. റാഷിദ് ഖാനെ സിക്സറടിക്കാനുള്ള ശ്രമത്തില്‍ വില്‍ ജാക്സിന് ക്യാച്ച് നല്‍കുകയായിരുന്നു. നാലു ബൗണ്ടറിയും രണ്ട് സിക്സറും സഹിതം ഇഷാന്‍ 18 പന്തില്‍ 39 റണ്‍സെടുത്തു. 10 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 119 കടന്നു.
പവര്‍ പ്ലേയില്‍ ഇന്ത്യ 67 റണ്‍സെടുത്തു, ആര്‍ച്ചറിന് 26 റണ്‍സ് വഴങ്ങി. ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ബ്രൂക്ക് 15 റണ്‍സില്‍ നില്‍കെ സഞ്ജുവിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ സെമി ഫൈനലിന് ഇറങ്ങുന്നത്. ഇംഗ്ലണ്ട് ടീമില്‍ റെഹാന്‍ അഹമ്മദിന് പകരം ഒവര്‍ട്ടന്‍ കളിക്കുന്നത്. പിച്ചില്‍ പന്തു കൊണ്ട് മികച്ച തുടക്കം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് പറഞ്ഞു. ഞങ്ങൾ ആദ്യം ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നതെന്ന് സൂര്യകുമാര്‍ യാദവും പറഞ്ഞു.
ഇന്ത്യ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട്: ഫിലിപ്പ് സാൾട്ട്, ജോസ് ബട്‍ലര്‍, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, ജാമി ഓവർട്ടൺ, ലിയാം ഡോസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്