സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഇടുക്കി തൊടുപുഴക്ക് സമീപമുള്ള മനോഹര ഗ്രാമമായ മലയിഞ്ചി. എന്നാലിപ്പോൾ കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് മലയിഞ്ചിക്കാർ. പ്രദേശത്ത് വൈദ്യുതി വേലി സ്ഥാപിക്കാമെന്ന വനംവകുപ്പിന്റെ ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല
എഴുപതം വയസിലും കൃഷിയാണ് മലയിഞ്ചിക്കാരൻ ചന്ദ്രന്റെ ഉപജീവനമാർഗം. വാഴയും കമുകും കുരുമുളകുമാണ് പ്രധാന കൃഷി. എന്നാൽ ഇപ്പോൾ കാട്ടാന ഭീതിയിൽ കൃഷിയിടത്തിൽ ഇറങ്ങാനാകുന്നില്ല. കൃഷിയും, പറമ്പിനോട് ചേർന്നുണ്ടായിരുന്ന വീടും കാട്ടാന നശിപ്പിച്ചു.
ആയിരത്തോളം കുടുംബങ്ങൾ അധിവസിക്കുന്ന മലയിഞ്ചിയിൽ മാസങ്ങൾക്ക് മുമ്പാണ് കാട്ടാന ശല്യം തുടങ്ങിയത്. ഇതുവരെ മേഖലയിൽ വിതച്ചത് ലക്ഷങ്ങളുടെ നാശം