പിതാവിന്റെ പേരിലുള്ള ആദിവാസി ഉന്നതിയിലെത്തി വോട്ട് തേടി ചാണ്ടി ഉമ്മൻ എം.എൽ.എ. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഏക ആദിവാസി ഉന്നതി.
സ്വന്തം വീടിരിക്കുന്ന വാർഡിൽ കഴിഞ്ഞ 10 വർഷമായി ജനപ്രതിനിധിയാണ് അജിത്ത്. 25 വർഷം മുൻപ് പിതാവ് മരണപ്പെട്ടപ്പോൾ ചെരുപ്പ് ഉപേക്ഷിച്ചു. പിന്നെ നാളിതുവരെ നഗ്നപാദനായാണ് നടപ്പ്. വെള്ള ഷർട്ടും മുണ്ടും മാത്രമേ ധരിക്കൂ. വാർഡിലെ ഓരോരുത്തരുടെയും സന്തോഷത്തിലും സങ്കടത്തിലും ഒപ്പമുള്ള അജിത്തിന് ഫ്ലക്സെന്തിനെന്ന് നാട്ടുകാർ.