മൂന്നാറിൽ ജനവാസമേഖലയിലിറങ്ങിയ പുലിയെ കണ്ടെത്താൻ കഴിയാത്തതിന്റെ ആശങ്കയിൽ സെൻട്രൽ ഡിവിഷൻ സ്വദേശികൾ. പുലി വനത്തിലേക്ക് മടങ്ങിയിരിക്കാമെന്ന് വനംവകുപ്പിന്റെ നിഗമനം. മേഖലയിൽ RRT നിരീക്ഷണം സജീവമാക്കി.
കഴിഞ്ഞ ദിവസം സെൻട്രൽ ഡിവിഷൻ സ്വദേശി രവിയുടെ നായയെ വീട്ട് മുറ്റത്തുവെച്ചാണ് പുലി പിടിച്ചത്. ഇതോടെ പുറത്തിറങ്ങാൻ പോലും കഴിയാത്ത ആശങ്കയിലാണ് നാട്ടുകാർ. വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ മേഖലയിൽ 200 ലേറെ വളർത്തുമൃഗങ്ങളാണ് വന്യജീവി ആക്രമണത്തിൽ ചത്തത്. എസ്റ്റേറ്റിലെ വിവിധയിടങ്ങളിൽ സ്ഥിരമായി ക്യാമറകൾ സ്ഥാപിക്കണമെന്നും. പുലിയെ കൂട് വെച്ച് പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.