WildAnimalnew

TOPICS COVERED

പാലക്കാടും കണ്ണൂരും വന്യജീവി ആക്രമണം. മലമ്പുഴ ഹൈസ്കൂളിന് സമീപം വാഹനയാത്രക്കാര്‍ പുലിയെ കണ്ടു. ധോണിയില്‍  ഇന്ന് പുലര്‍ച്ചെ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. കണ്ണൂര്‍ തൊട്ടിപ്പാലത്തും കാട്ടാന ജനവാസമേഖലയില്‍ ഇറങ്ങി. 

 മലമ്പുഴ ഹൈസ്കൂളിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് പുലിയുടെ  ദൃശ്യങ്ങള്‍ കാര്‍ യാത്രക്കാര്‍ പകര്‍ത്തിയത്. കാട്ടിലേക്ക് പുലി തിരിച്ചുപോയെങ്കിലും നിരവധി കുട്ടികള്‍ പഠിക്കുന്ന സ്കൂളിന് സമീപം പുലിയെത്തിയതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. വിവരമറിഞ്ഞെത്തിയ പൊലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം,  ധോണിയില്‍  ഇന്ന് പുലര്‍ച്ചെ കാട്ടാന കൃഷി നശിപ്പിച്ചു. നെൽവയലിൽ ഇറങ്ങിയ കൊമ്പൻ ഏറെനേരം നിലയുറപ്പിച്ച ശേഷമാണ് മടങ്ങിയത്. 

മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വനപാലകര്‍ നിരീക്ഷണം ശക്തമാക്കി. കണ്ണൂരിലെ തൊട്ടിപ്പാലം ജനവാസ കേന്ദ്രത്തിന് സമീപം ഇന്ന് പുലർച്ചെയെത്തിയ കാട്ടാനയെ നാട്ടുകാര്‍ ചേര്‍ന്ന് തുരത്തുകയായിരുന്നു. .  ദിവസങ്ങളായി ആനകൾ നാട്ടിലെത്തുന്നതോടെ പ്രദേശവാസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:

Wildlife attacks in Kerala are increasing, causing concern among residents. Reports detail leopard sightings near a school in Malampuzha, elephant damage in Dhoni, and elephant intrusions in Thottipalam, Kannur, prompting heightened vigilance by locals and forest officials.