ബെംഗളൂരു ബന്നാര്‍ഘട്ട ദേശീയോദ്യാനത്തില്‍ സഞ്ചാരികളുമായി പോയ വാഹനത്തിനുനേരെ പുള്ളിപ്പുലിയുടെ ആക്രമണം. വാഹനത്തിന്റെ ജനലിലൂടെ സഞ്ചാരികളെ ആക്രമിക്കാന്‍ ശ്രമിച്ചു. ഒരാള്‍ക്ക് പരുക്ക്. ബസില്‍ യാത്ര ചെയ്ത വിനോദസഞ്ചാരിയ്ക്കാണ് പരുക്കേറ്റത്. ബസിന്‍റെ ബോഡിയ്ക്കും ഗ്രില്ലിനുമിടയിലേക്ക് പുലി കൈയിടുകയായിരുന്നു. പുലിയുടെ നഖം ഇവരുടെ ദേഹത്ത് കൊള്ളുകയായിരുന്നു. ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞ ഓഗസ്റ്റിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്നൊരു കുട്ടിക്കാണ് പരുക്കേറ്റത്.