കാട്ടു തീ തടയാൻ ഫയർലൈൻ തെളിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് നഗരംപാറ റെയിഞ്ചിലെ വനപാലകർ മുളകുവള്ളി മേഖലയിൽ തീയിട്ടത്. കാറ്റടിച്ചതോടെ തീ മേരി ജോണിന്റെ കൃഷിയിടത്തിലേക്ക് പടർന്നു. ഇതോടെ അര ഏക്കർ പട്ടയ ഭൂമിയിലെ കുരുമുളക്, കാപ്പി, വാഴ, മലയിഞ്ചി തുടങ്ങിയ കൃഷികൾ കത്തി നശിച്ചു.
തീ അണയ്ക്കാൻ ശ്രമിച്ച മേരി ജോണിന്റെ സഹോദരൻ ജിഫിനും പൊള്ളലേറ്റു. നട്ടുച്ച സമയത്ത് തീ ഇടരുതെന്ന മുന്നറിയിപ്പ് വനം വകുപ്പ് അവഗണിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. മൂന്നുവർഷം മുമ്പ് സമാനമായ രീതിയിൽ തീ പിടിച്ച് മേരി ജോണിന്റെ കൃഷി നശിച്ചിരുന്നു.
തീയിട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മേരി ജോൺ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും ജില്ലാ കലക്ടർക്കും പരാതി നൽകി.