kumbalangi-murder-case
  • 2021 ജൂലൈ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമ്പളങ്ങി പഴങ്ങാട് പടിക്കൽ വീട്ടിൽ ആന്റണി ലാസറെ പ്രതികൾ മർദ്ദിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഒന്നാം പ്രതിയുടെ വീടിന് സമീപത്തുള്ള തരിശ് പാടത്ത് കുഴിച്ചിടുകയായിരുന്നു

എറണാകുളം കുമ്പളങ്ങിയിൽ മുൻ വൈരാഗ്യം മൂലം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും. ഒന്നാം പ്രതി എറണാകുളം കുമ്പളങ്ങി സി.കെ.ഭാർഗവൻ റോഡിൽ താഴേപ്പറമ്പിൽ വീട്ടിൽ ബിജു (46),  മൂന്നാം പ്രതി കുമ്പളങ്ങി പുത്തൻകരി  വീട്ടിൽ  സെൽവൻ (56) എന്നിവരെയാണ് എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി 1 ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചത്.  ജീവപര്യന്തവും ആറുവര്‍ഷം മൂന്നു മാസം കഠിന തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. വിചാരണ കോടതി ജഡ്ജി എസ്.അജിത് കുമാറിന്‍റേതാണ് വിധി.

2021 ജൂലൈ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.  കുമ്പളങ്ങി പഴങ്ങാട് പടിക്കൽ വീട്ടിൽ ആന്റണി ലാസറെ പ്രതികൾ മർദ്ദിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഒന്നാം പ്രതിയുടെ വീടിന് സമീപത്തുള്ള തരിശ് പാടത്ത് കുഴിച്ചിടുകയായിരുന്നു. 

കേസിലെ രണ്ടാം പ്രതി ലാൽജു വിചാരണാക്കാലയളവില്‍ മരിച്ചു. പള്ളുരുത്തി എസ്ഐ ആയിരുന്ന സെബാസ്റ്റ്യൻ P. ചാക്കോ ക്രൈം. 1393/21 U/s 323,325, 302,201,118 r/w 34 of IPC (SC/1271//21) പ്രകാരം രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർമാരായ  ജി.അനൂപ്  അന്വേഷണംനടത്തി തുടർന്ന് സിൽവസ്റ്റർ കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.  പ്രോസിക്യൂഷന് വേണ്ടി  ഗവഃപ്ലീഡർ  ശ്രീ.സജീവ് .സി. കൃഷ്ണൻ   ഹാജരായി.  ASI. ജയൻ, CPO 11985 ജോമോൻജോസഫ് എന്നിവർ പ്രോസിക്യൂഷൻ  നടപടികൾ ഏകോപിപ്പിച്ചു.

ENGLISH SUMMARY:

A court in Ernakulam has sentenced two men to life imprisonment with rigorous imprisonment and fines for murdering a young man in Kumbalangi over previous enmity. The convicts, identified as Biju (46) and Selvan (56), were also sentenced to an additional six years and three months of rigorous imprisonment and fined ₹75,000. The victim, Antony Lazar, was beaten to death on July 9, 2021, and his body was buried in a barren field near the first accused's house.