വിമാനയാത്രയെന്ന വയോജനങ്ങളുടെ ആഗ്രഹത്തിനൊടുവില്‍ നേരിട്ട ദുരനുഭവത്തില്‍ പരാതി. സേലത്തുനിന്ന് നെടുമ്പാശേരിയിലേക്ക് തിരികെയുള്ള വിമാനം റദ്ദാക്കിയതില്‍ വിമാനക്കമ്പനിക്ക് പരാതി നല്‍കി. എറണാകുളം മറ്റൂര്‍ ഈസ്റ്റ് എന്‍ഡ് റസിഡന്റ്സ് അസോസിയേഷനാണ് പരാതിക്കാര്‍.
വിമാനയാത്രയെന്ന വയോജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നു മറ്റൂര്‍ ഈസ്റ്റ് എന്‍ഡ് റസിഡന്റ്സ് അസോസിയേഷന്‍ പരിപാടി സംഘടിപ്പിച്ചത്. വയോജന സൗഹൃദ ഗ്രൂപ്പിലെ 60 നും 80 നും ഇടയില്‍ പ്രായമുള്ള 21 അംഗ സംഘമാണ് ഈ മാസം 12ന് നെടുമ്പാശേരിയില്‍നിന്ന് സേലത്തേക്ക് വിമാനം കയറിയത്.
എന്നാല്‍, സേലത്ത് എത്തിയശേഷം തിരികെ പോരാനിരുന്ന വിമാനം അവസാന നിമിഷം റദ്ദാക്കിയെന്നാണ് പരാതി. ബസ് മാര്‍ഗമാണ് സംഘം നാട്ടില്‍ തിരിച്ചെത്തിയത്. മതിയായ മുന്നറിയിപ്പില്ലാതെയുള്ള നടപടിയില്‍ നഷ്ടപരിഹാരം തേടി കമ്പനിക്ക് പരാതി നല്‍കിയതായി ടൂര്‍ കണ്‍വീനര്‍ കെ.കെ.പ്രിന്‍സും കാലടി പഞ്ചായത്ത് അംഗം ലില്ലി ഗ്രിഗറിയും പറഞ്ഞു.