kochi-aluva-marthandavarma-bridge
  • എറണാകുളം – അങ്കമാലി ദേശീയപാതയില്‍ ഇന്നു മുതല്‍ പത്തുദിവസത്തേക്ക് ഗതാഗതനിയന്ത്രണം. നവംബര്‍ ആറുവരെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന മാര്‍ത്താണ്ഡവര്‍മ പാലം അടച്ചിടും. ദേശം പാലത്തിലെ ഗതാഗതം ഒരുവരിയായി നിയന്ത്രിക്കും

എറണാകുളം – അങ്കമാലി ദേശീയപാതയില്‍ ഇന്നു മുതല്‍ പത്തുദിവസത്തേക്ക് ഗതാഗതനിയന്ത്രണം. നവംബര്‍ ആറുവരെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന  മാര്‍ത്താണ്ഡവര്‍മ പാലം അടച്ചിടും. ദേശം പാലത്തിലെ ഗതാഗതം ഒരുവരിയായി നിയന്ത്രിക്കും. ബസുകള്‍ ഉള്‍പ്പെടെ ഈ ദിവസങ്ങളില്‍ വഴിതിരിച്ചുവിടും. നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ അടക്കം ഇതോടെ കുരുക്കിലാവാന്‍ ഇടയുണ്ട്. 

∙തൃശൂർ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു വരുന്ന ഭാരവാഹനങ്ങൾ ഇരിങ്ങാലക്കുടയിൽ നിന്നു തിരിഞ്ഞു കൊടുങ്ങല്ലൂർ, പറവൂർ, ചേരാനല്ലൂർ സിഗ്നൽ റോഡ് വഴി പോകണം. ടിപ്പർ, കണ്ടെയ്നർ ലോറികൾ മുതൽ ഗ്യാസ് പെട്രോളിയം ടാങ്കർ വരെ ഉള്ളവയ്ക്ക് ഇതു ബാധകമാണ്.

∙തൃശൂർ ഭാഗത്തു നിന്ന് ആലുവയിലേക്കു വരുന്ന ഭാരവാഹനങ്ങൾ അങ്കമാലിയിൽ നിന്നു തിരിഞ്ഞു കാലടി, പെരുമ്പാവൂർ റോഡ് വഴി പോകണം.

∙എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്നു വരുന്ന ഭാരവാഹനങ്ങൾ ഇടപ്പള്ളിയിൽ നിന്നു തിരിഞ്ഞു ചേരാനല്ലൂർ സിഗ്നൽ, പറവൂർ, കൊടുങ്ങല്ലൂർ റോഡ് വഴി പോകണം.

∙കാക്കനാട് ഭാഗത്തു നിന്നു വരുന്ന ഭാരവാഹനങ്ങൾ കളമശേരി കണ്ടെയ്നർ റോഡ് വഴി പറവൂർ, കൊടുങ്ങല്ലൂർ റൂട്ടിൽ പോകണം.

∙ കളമശേരി, അങ്കമാലി ഭാഗങ്ങളിൽ നിന്നു ഭാരവാഹനങ്ങൾ ആലുവ ഭാഗത്തേക്കു കടത്തിവിടില്ല.

∙വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്ന് ആലുവ ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും കടുങ്ങല്ലൂർ ജംക്‌ഷനിൽ നിന്നു തിരിഞ്ഞു യുസി കോളജ് റോഡ് വഴി പറവൂർ കവല സിഗ്നലിൽ എത്തി വലത്തേക്കു പോകണം.

∙ആലുവയിൽ നിന്നു വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ തോട്ടയ്ക്കാട്ടുകര ജംക്‌ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു കടുങ്ങല്ലൂർ റോഡ് വഴി പോകണം.

∙പറവൂർ കവല–തോട്ടയ്ക്കാട്ടുകര സർവീസ് റോഡിലൂടെ പറവൂർ കവലയിൽ നിന്നു ഗതാഗതം അനുവദിക്കില്ല.

∙അങ്കമാലി, പറവൂർ ഭാഗത്തു നിന്നു വരുന്ന ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും പറവൂർ കവലയിൽ നിന്നു മണപ്പുറം ഭാഗത്തേക്കു തിരിയാതെ ഹൈവേയിലൂടെ മാത്രം സഞ്ചരിക്കണം.

∙മാർത്താണ്ഡവർമ പുതിയ പാലത്തിൽ കൂടി ഇരുവശങ്ങളിലേക്കും ഒരു വരിയായി ഗതാഗതം അനുവദിക്കും.

∙കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാർ യാത്ര നേരത്തേ തുടങ്ങണം.

ENGLISH SUMMARY:

Traffic restrictions will remain in effect on the Ernakulam–Angamaly National Highway for ten days, until November 6, due to maintenance work on the Marthanda Varma Bridge. The bridge will be closed, while traffic on the Desam Bridge and the new Marthanda Varma Bridge will be regulated. Heavy vehicles, buses and other commuters must follow designated diversion routes via Irinjalakuda, Kodungallur, Paravur, Angamaly, Kalady and Kalamassery. Airport passengers are advised to leave early to avoid delays.