valarmathi-lpst-rank-holders
  • എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ അഞ്ചിൽ നാല് ആവശ്യങ്ങളും അംഗീകരിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ അവകാശവാദം സമരസമിതി സെക്രട്ടറി വളർമതി തള്ളി.

നിയമസഭയിലെ മുഖ്യമന്ത്രിയുടെ വാദം തള്ളി എല്‍പിഎസ്‍ടി റാങ്ക് ഹോള്‍ഡേഴ്സ്. നാല് ആവശ്യങ്ങള്‍ അംഗീകരിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് സമരസമിതി സെക്രട്ടറി വളര്‍മതി മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷത്തിരുന്നപ്പോള്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്ന് പറഞ്ഞയാളുകളാണ്, ഇപ്പോള്‍ അനുപാതം പെട്ടെന്ന് എങ്ങനെ കുറയ്ക്കുമെന്ന് ചോദിക്കുന്നത്. അനുപാതം കുറച്ചില്ലെങ്കില്‍ ലിസ്റ്റില്‍ നിന്ന് ഇനി ഒരാള്‍ക്ക് പോലും നിയമനം ലഭിക്കില്ലെന്നും ആവശ്യം അംഗീകരിക്കും വരെ നിരാഹാരം തുടരുമെന്നും വളര്‍മതി പറഞ്ഞു.

ഇന്നലെ നിയമസഭയിലാണ് സമരക്കാരുടെ അഞ്ചില്‍ നാല് ആവശ്യവും അംഗീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ അഞ്ചു വർഷം സെക്രട്ടേറിയറ്റിന് മുൻപിൽ എന്തായിരുന്നു? സമരം ചെയ്യാത്തവരെ തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോൾ തലമുണ്ഡനം ചെയ്ത പടം കാണിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ആ കുട്ടി തല മുണ്ഡനം ചെയ്തതിൽ സങ്കടം ഉണ്ട്. ഈ തലമുണ്ഡനം ചെയ്ത സമരത്തിന് മുൻസർക്കാർ ആണ് ഉത്തരവാദികളെന്നും കെഎഎസിലും രണ്ട് പോസ്റ്റ് ഉള്ളപ്പോൾ 32 പോസ്റ്റ് ഉണ്ടെന്ന് പി.എസ്.സിയെ തെറ്റായി ധരിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാറാണെന്നും  വിഡി സതീശന്‍ പറഞ്ഞു. 

'അവർ പറഞ്ഞ അഞ്ചിൽ നാല് കാര്യവും അംഗീകരിച്ചു എന്നത് വസ്തുതയാണ്. എട്ടു തവണ സമരക്കാരെ കണ്ട് വിദ്യാഭ്യാസ മന്ത്രി ചർച്ച ചെയ്തു. 5 കാര്യം ആവശ്യപ്പെട്ടു. നാലും അംഗീകരിച്ചു. അധ്യാപക വിദ്യാർഥി അനുപാതം പെട്ടെന്ന് 1:25 ആക്കാനാകുമോ' എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. 

എല്‍.പി.എസ്.ടി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരസമിതി കണ്‍വീനര്‍ വളര്‍മതിയാണ് തല മുണ്ഡനം ചെയ്തത്. മുഖ്യമന്ത്രിയെ ഒരുപാട് തവണ കാണാൻ ശ്രമിച്ചുവെന്നും കാണാൻ സാധിച്ചില്ലെന്നും വളർമതി പ്രതികരിച്ചു. 'സഭ നടക്കുന്ന സമയമായിരുന്നു. പിന്നീട് അവധി ദിവസങ്ങളും. അതുകൊണ്ടുതന്നെ കാണാൻ പറ്റിയില്ല. പിന്നെ നമ്മളെ ഇങ്ങനെ കുറെ ദിവസം ഓരോന്ന് പറഞ്ഞ് ഇരുത്തുക എന്നുള്ളതായിരുന്നു അവരുടെ അജണ്ട. നാല്പത്തിയഞ്ച് ദിവസം സമയം ചോദിച്ചത് സമരം പൊളിക്കാനുള്ള ഒരു നടപടിയായി മാത്രമേ കാണാൻ കഴിയൂ'- വളർമതി പറഞ്ഞു.

ENGLISH SUMMARY:

LPST rank holders sitting on a fast-unto-death outside the Secretariat have outrightly rejected Chief Minister Pinarayi Vijayan's statement in the Legislative Assembly claiming four out of their five demands were accepted. Strike committee secretary Valarmathi stated that no official orders accepting their demands have been issued so far, adding that their agitation will continue until concrete decisions are taken. Opposing the government's stance, Leader of Opposition VD Satheesan criticized the LDF administration for deceiving job seekers and blaming previous governments for current recruitment delays. Valarmathi, who recently shaved her head in protest, expressed deep disappointment in the government's lack of action and urged an immediate reduction in the teacher-student ratio to enable further appointments.