aluva-bridge

TOPICS COVERED

ആലുവ മാർത്താണ്ഡവർമ, ദേശം പാലങ്ങളിൽ നാളെമുതൽ ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണികൾക്കായി മാർത്താണ്ഡവർമ പഴയ പാലം 10 ദിവസത്തേക്ക് പൂർണമായും അടച്ചിടും. ദേശം പാലത്തിൽ ഒരു വരിയായി മാത്രമായിരിക്കും വാഹനങ്ങൾ കടത്തിവിടുക. ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന ആശങ്ക ശക്തമാണ്.

 

ദേശീയപാതയിലെ പ്രധാന ഗതാഗതമാർഗങ്ങളായ ആലുവ മാർത്താണ്ഡവർമ പഴയപാലം , ദേശം പാലങ്ങളിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ബുധനാഴ്ച മുതൽ നവംബർ 6 വരെപഴയ മാർത്താണ്ഡവർമ പാലം പൂർണമായി അടച്ചിടും. പത്ത് ദിവസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കാമെന്നാണ് ദേശീയപാത അധികൃതരുടെ ഉറപ്പ്. എന്നാൽ പാലങ്ങൾ അടച്ചിടുന്നതോടെ ആലുവയിലും സമീപപ്രദേശങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നാണ് ആശങ്ക.

 

അറ്റകുറ്റപ്പണി അടുത്ത ഏപ്രിലിലേക്ക് മാറ്റണമെന്നായിരുന്നു സർവകക്ഷിയോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം. എന്നാൽ മദ്രാസ് ഐ.ഐ.ടിയുടെ പഠന റിപ്പോർട്ട് പ്രകാരം പാലം അപകടാവസ്ഥയിലാവാതിരിക്കാൻ ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്ന് അധികൃതർ വ്യക്തമാക്കി. പത്ത് ദിവസത്തിനകം പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ദേശീയപാതയിലെ യാത്രാക്ലേശം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഈ സമയപരിധിക്കുള്ളിൽ പണി പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാനാകുമോ എന്നതാണ് ഇനി നിർണായകം.

ENGLISH SUMMARY:

Aluva traffic restrictions begin tomorrow as the Marthandavarma and Desam bridges undergo urgent repairs, raising concerns over severe traffic congestion on the National Highway. Commuters should expect delays and plan alternative routes while authorities complete the maintenance work within ten days.