Benjamin-vote

ഇസ്രയേലില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വിധി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. 45 ശതമാനത്തോളം വോട്ടാണ് ഇതുവരെ രേഖപ്പെടുത്തിയത്. പോളിങ്ങ് കഴിഞ്ഞാലുടന്‍ തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ രാവിലെയോടെ അറിയാം. 

 

‌2023ല്‍ ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനും തുടര്‍ന്ന് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കും ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. രാജ്യത്ത് അഴിമതി ആരോപണങ്ങളും രാജ്യത്തിന് പുറത്ത് യുദ്ധക്കുറ്റമടക്കം കേസുകളും നേരിടുന്ന പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വിധിയെഴുത്ത്. 12000 പോളിങ് സ്റ്റേഷനുകളിലായി 73 ലക്ഷം വോട്ടര്‍മാര്‍. 1973ന്ശേഷം ആദ്യമായി ഉച്ചയോടെ തന്നെ 24ലക്ഷത്തോളംപേര്‍ വോട്ടുചെയ്തു. വിലക്കയറ്റമടക്കം ആരോപണങ്ങള്‍ക്കൊപ്പം യുദ്ധം തളര്‍ത്തിയ രാജ്യത്തിന്റെ ഭരണാധികാരികളോടുള്ള എതിര്‍പ്പാണ് പോളിങ് കൂടാന്‍ കാരണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍. 

 

Also read: 'ടെല്‍ അവീവില്‍ ആണവായുധം'; ആണവ സ്ഫോടനത്തിന്‍റെ എഐ ചിത്രം വച്ച് പേടിപ്പിച്ച് നെതന്യാഹുവിന്‍റെ വോട്ടുപിടുത്തം


ഹമാസിനെ തച്ചുടച്ചതിന്റെയും രാജ്യത്തെ സംരക്ഷിക്കുന്നതിന്റേയും പ്രതിഫലനമാണ് മികച്ച പോളിങ്ങെന്ന് നെതന്യാഹുവും അവകാശപ്പെടുന്നു. എല്ലാവരും വോട്ടുചെയ്യണമെന്നും അല്ലെങ്കില്‍ അറബ് പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ഭരണമുണ്ടാകുമെന്നും നെതന്യാഹു. വോട്ടെടുപ്പിന് പിന്നാലെ എക്സിറ്റ് പോളുകള്‍ പുറത്തുവരും. തുടര്‍ന്ന് രാത്രിയോടെ വോട്ടെണ്ണല്‍. 120 ല്‍ 61സീറ്റുകള്‍ സ്വന്തമാക്കിയാല്‍ ഭൂരിപക്ഷമാകും. എന്നാല്‍ ഏറ്റവുമധികം സീറ്റുനേടുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൂട്ടുസഭ രൂപീകരിക്കുകയാണ് ഇസ്രയേലിലെ പതിവ്.

 

 

ENGLISH SUMMARY:

Israel elections 2024 are witnessing a massive voter turnout as citizens decide the political fate of Prime Minister Benjamin Netanyahu amid ongoing conflicts. Early results and exit polls are expected soon to determine the formation of the new government in the Knesset.