box-association

സാധനങ്ങള്‍ പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന കൊറഗേറ്റഡ് ബോക്സ് നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ. നിലവിലെ വിലയിൽ നിർമാണം തുടരാനാകില്ലെന്ന് വ്യവസായികൾ. 25 ശതമാനം വിലവർധന അനിവാര്യമെന്ന് കേരള കൊറഗേറ്റഡ് ബോക്സ് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ പറഞ്ഞു.

അസംസ്കൃത വസ്തുക്കളുടെ വില വൻതോതിൽ വർധിച്ചതിനാൽ പാക്കേജിങ് മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്ന കൊറഗേറ്റഡ് ബോക്സ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണ്. 2026 ജൂൺ മുതൽ പ്രധാന അസംസ്കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന് കിലോഗ്രാമിന് എട്ടു മുതൽ 12 രൂപ വരെ വർധിച്ചു. ഇതിനുപുറമേ പശ, പ്രിന്റിംഗ് മഷി എന്നിവയ്ക്ക് 35 ശതമാനവും ലാമിനേഷൻ ഫിലിമുകൾ, കോട്ടിങ് കെമിക്കലുകൾ എന്നിവയ്ക്ക് 50 ശതമാനവും വില കൂടി. അതിനാൽ ഉൽപാദനച്ചെലവിന് ആനുപാതികമായി ബോക്സുകളുടെ വില ഉയർത്തനാമെന്നാണ് കൊറഗേറ്റഡ് ബോക്സ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.

അനിയന്ത്രിതമായ വിലക്കയറ്റം തടയുന്നതിനും കൊറഗേറ്റഡ് ബോക്സ് വ്യവസായത്തെ സംരക്ഷിക്കുന്നതിനും സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. കെ. സി. ബി. എം. എ പ്രസിഡന്റ് ജി. രാജീവ്, സെക്രട്ടറി സത്യൻ മലയത്ത്, ട്രഷറർ ബിജോയ് സിറിയക് എന്നിവർ എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ENGLISH SUMMARY:

corrugated box manufacturing industry in Kerala is facing a severe crisis due to an unprecedented surge in raw material prices.