mahathma-bus
  • കൊച്ചി ഹൈക്കോടതി ജംക്‌‌ഷനിൽ ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ പൊലീസുകാരനെ സ്വകാര്യ ബസ് ഇടിച്ചിട്ടു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ ശ്രീദത്തിനാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം.

കൊച്ചി ഹൈക്കോടതി ജംക്‌‌ഷനിൽ ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ പൊലീസുകാരനെ സ്വകാര്യ ബസ് ഇടിച്ചിട്ടു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ ശ്രീദത്തിനാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ എത്തിയ സ്വകാര്യ ബസ് ശ്രീദത്തിനെ ഇടിച്ചിടുകയായിരുന്നു. കാലിന് ചതവേറ്റ ശ്രീദത്ത് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ബസ് ഡ്രൈവർ കാക്കനാട് സ്വദേശി അനീഷിനെ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് ബസും കസ്റ്റഡിയിലെടുത്തു. Also Read: പഴയവാടക വീട്ടില്‍ നിന്നും ഇറങ്ങി പിണറായി; പുതിയ വീട് ഇടപ്പഴിഞ്ഞിയില്‍; കന്‍റോണ്‍മെന്‍റ് ഹൗസിലേക്കില്ല


അതേസമയം, കൊച്ചി കാക്കനാട് യുവതിയെ ഇടിച്ചുകൊന്ന ബസിന്റെ പെര്‍മിറ്റ് മറ്റൊരു കേസില്‍ സസ്പെന്‍ഡ് ചെയ്തു.  ഇന്‍ഫോപാര്‍ക്ക് – മട്ടാഞ്ചേരി റൂട്ടില്‍ ഓടുന്ന മലയില്‍ ബസിന്റെ പെര്‍മിറ്റാണ് റദ്ദാക്കിയത്. ട്രിപ്പ് മുടക്കിയെന്ന് പരാതിയിലാണ് നിലവിലെ നടപടി. കാക്കനാട്ടെ അപകടത്തിന്റെ പേരിലും ബസിനെതിരെ നടപടി തുടങ്ങി. തൃശൂർ സ്വദേശിയായ അക്ഷരയ്ക്കാണ് ജീവൻ നഷ്ടമായത്. 

കാക്കനാട്–ഇടച്ചിറ റോഡിലെ ഐഎംജി ജംക്‌ഷനിലായിരുന്നു അപകടം. ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന അക്ഷരയെ അമിതവേഗതയിൽ എത്തിയ ബസ് ഇടിക്കുകയായിരുന്നു.

ENGLISH SUMMARY:

A private bus hit a traffic police officer at Kochi's High Court Junction, injuring Civil Police Officer Sreedath. Police took the driver and bus into custody. Separately, the permit of the 'Malayil' private bus involved in the fatal Kakkanad accident that killed Thrissur native Akshara has been suspended following a complaint over a missed trip. Further action has also been initiated over the fatal accident.