എറണാകുളം പള്ളിപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷം. ഇരുനൂറോളം കുടുംബങ്ങള്‍ ദുരിതത്തിലായി.
പള്ളിപ്പുറം പഞ്ചായത്തിലെ കോണ്‍വെന്റ് ബീച്ച് പരിസരത്തെ വീടുകളിലാണ് ദുരിതം.
കടൽക്ഷോഭത്തെ തുടർന്ന് തീരദേശ റോഡിലേക്ക് മണൽ അടിഞ്ഞുകൂടി. അഴീക്കോട് മുനക്കൽ ബീച്ചിലെ അശാസ്ത്രീയ പുലിമുട്ട് നിര്‍മാണമാണ് കടലേറ്റത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മുനമ്പം ബീച്ച് മുതൽ കാറ്റാടി ബീച്ച് വരെ നിശ്ചിത അകലങ്ങളിൽ ഇടമുട്ടുകൾ നിര്‍മിക്കണമെന്നാണ് ആവശ്യം. ശാസ്ത്രീയ പഠനം നടത്തി നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.