ചിലർക്ക് നീന്തൽ ഒരു കായികവിനോദമാണ്... മറ്റു ചിലർക്ക് അത് ജീവിതത്തിന്റെ തന്നെ ഭാഗവും. പ്രായം എത്രയായാലും ഇഷ്ടങ്ങൾക്കൊപ്പം നീങ്ങാനും പുതിയ നേട്ടങ്ങൾ സ്വന്തമാക്കാനും കഴിയുമെന്ന് തെളിയിക്കുകയാണ് സുശീല വേണുഗോപാൽ.
പത്ത് വയസ്സുമുതൽ നീന്തൽ മത്സരങ്ങളിൽ സജീവമായിരുന്നു സുശീല. നീന്തൽ ഒരു മത്സരയിനം മാത്രമല്ല, ജീവിതത്തോടു ചേർന്നുനിൽക്കുന്ന ഇഷ്ടം കൂടിയാണ്. കഴിഞ്ഞ 32 വർഷമായി കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നീന്തൽ പരിശീലകയായി പ്രവർത്തിക്കുകയാണ്. നീന്തലിനോടുള്ള അതേ ആവേശം ഇന്നും പരിശീലനത്തിലും മത്സരങ്ങളിലും തുടരുന്നു.
സുശീലക്കും കുടുംബത്തിനുമൊപ്പം മെഡൽ നേട്ടത്തിന്റെ ആവേശത്തിലാണ് കൊച്ചി റീജണൽ സ്പോർട്സ് സെന്ററിലെ ജീവനക്കാരും സഹപ്രവർത്തകരും ശിഷ്യരും. സുശീലയുടെ നേട്ടം എല്ലാവർക്കും പ്രചോദനമാണ്.