ഒന്‍പതാം വയസില്‍ സ്വന്തമായി  ആന്‍ഡ്രോയിഡ് ആപ്പ് വികസിപ്പിച്ചു വിസ്മയമായ  കോഴിക്കോട് ബാലുശേരി GVHS വിദ്യാര്‍ഥി റോബോട്ടിക്സ് അക്കാദമിയുമായി രംഗത്തിയിരിക്കുകയാണ്. ബാലുശേരി നിര്‍മ്മലൂര്‍ സ്വദേശി നിവേദ് കെ.ശൈലേഷാണു വിവര സാങ്കേതിക രംഗത്ത് വിസ്മയമാകുന്നത്. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ സജീവമായുള്ള രണ്ട് ആപ്പുകളുടെ ഉടമയാണ് നിവേദ്.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തമായി ആപ്പുണ്ടാക്കി വിസ്മയിപ്പിച്ചതാണു നിവേദ് കെ.ശൈലേഷ്. കഴിഞ്ഞ കൊല്ലം  പൊതുവിജ്ഞാനത്തിനായുള്ള മറ്റൊര് ആന്‍ഡ്രോയിഡ് ആപ്പ് കൂടി നിവേദ് പുറത്തിറക്കി. കോവിഡ് കാലത്തെ അടച്ചിടലില്‍, സമയം കളയാനാണ് അച്ഛന്‍ ശൈലേഷ് നാലാം ക്ലാസുകാരനായിരുന്ന മകനെ  കോഡിങ് ക്ലാസില്‍ ചേര്‍ത്തത്. പിന്നീടങ്ങോട്ട് നിവേദിന്റെ  ലോകം കംപ്യൂട്ടറായി. കോഡിങ് കടന്നു റോബോട്ടിക്സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമൊക്കെയാണ് ഇപ്പോഴത്തെ ഇഷ്ട മേഖല.

ഒരുപടി കടന്നു റോബോട്ടിക്സില്‍ കുട്ടികള്‍ക്കു ക്ലാസുകള്‍ നല്‍കുകയാണ് ഇപ്പോള്‍. വിവര സാങ്കേതിക വിദ്യാലോകത്തെ ഓരോ മാറ്റവും ഈ ബാലുശേരി നിര്‍മല്ലൂരുകാരന്‍ വിടാതെ പിന്തുടരുന്നുണ്ട്. യുട്യൂബ് നോക്കി വിഡിയോ പ്രൊഡക്ഷനും എ‍‍ഡിറ്റിങും  പഠിച്ച നിവേദ്  ജീവിതമാണു ലഹരിയെന്ന പേരില്‍ സ്വന്തം സ്കൂള്‍ നിര്‍മ്മിക്കുന്ന ഷോട്ട് ഫിലിമിന്റെ എഡിറ്റിങ് തിരിക്കിലാണിപ്പോള്‍. പത്താം ക്ലാസ് പരീക്ഷ കഴിയുന്നതോടെ സ്വന്തം സ്ഥാപനം വിപുലപ്പെടുത്താനൊരുങ്ങുകയാണ് ഐടി രംഗത്തെ ഈ കൗമാരക്കാരന്‍. 

ENGLISH SUMMARY:

Nived K. Shailesh, a young tech prodigy from Balussery who developed his own Android app at just nine years old and now runs a robotics academy. His inspiring journey showcases exceptional coding and technological skills achieved during the pandemic lockdown.