സൂപ്പർ ലീഗ് കേരളയിൽ തൃശ്ശൂർ മാജിക് എഫ്.സിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി മലപ്പുറം എഫ്.സി. ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിലാണ് തൃശൂരിനെ മുട്ടുകുത്തിച്ചത്. സീസണിലെ ആദ്യ ജയത്തോടെ പോയിന്‍റ് പട്ടികയിൽ മലപ്പുറം നാലാമതെത്തി.

സൂപ്പർ ലീഗ് കേരളയിൽ പയ്യനാട് സ്റ്റേഡയത്തെ ആവേശത്തിലാക്കിയാണ് മലപ്പുറം എഫ്.സിയുടെ കുതിപ്പ്. ആദ്യ പകുതി ഗോള്‍ രഹിതമായെങ്കിലും സ്വന്തം ടീമിന് അളവറ്റ പിന്തുണ. രണ്ടാം പകുതിയിൽ ചുവപ്പിൽ കുരുങ്ങി മലപ്പുറത്തിന്‍റെ പ്രതിരോധ താരം അബ്ദുൽ സമദ് പുറത്തേക്ക്. പത്തായി ചുരുങ്ങിയെങ്കിലും കളിവേഗം കുറച്ചില്ല മലപ്പുറം. മുമ്പാട്ടുകാരൻ സി.കെ. റാഷിദിന്റെ മികവ് കണ്ട നിമിഷങ്ങള്‍. 65 മിനിറ്റിലും 73 ലും ഇരട്ട ഗോൾ.

തിരൂർ സ്വദേശി മുഹമ്മദ് മഹതിയാണ് 76 മിനിറ്റിൽ തൃശൂർ മാജിക്കിന്‍റെ ഗോൾ വല കുലുക്കിയത്.  ആവേശത്തിന്റെ മാറ്റു കൂട്ടാൻ 93 മിനിറ്റിൽ മലപ്പുറം എഫ്സിയുടെ അത്യുഗ്രൻ നാലാം ഗോൾ ക്യാപ്റ്റൻ അമാഡു സുഖോനയുടെ വക. പതിനാറായിരത്തിലേറെപ്പേരാണ് കളി കാണാൻ എത്തിയത്. 

ENGLISH SUMMARY:

Malappuram FC secured their first win of the Super League Kerala season with a dominant 4-0 victory over Thrissur Magic FC at the Payyanad Stadium in Malappuram. Despite going down to ten men early in the second half following a red card for defender Abdul Samad, Malappuram FC displayed relentless attacking vigor to break the deadlock. Midfielder C.K. Rashid turned hero with a brilliant double strike in the 65th and 73rd minutes, while Tirur native Muhammed Mahdi added a third in the 76th minute. Captain Amadou Soukouna sealed the historic victory with a stunning 93rd-minute goal in front of a roaring crowd of over 16,000 spectators, pushing Malappuram FC to fourth place in the standings.