വൈറ്റിലയില്‍ സിഗ്നല്‍ രഹിത ട്രാഫിക് പരിഷ്കാരം വൈകും. വൈറ്റില ജംക്‌ഷനിലെ പൊലീസ് വാച്ച് ടവര്‍ പൊളിച്ചുനീക്കുന്നതും പരിഗണനയിലുണ്ട്. ഉമ തോമസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നിര്‍മാണപുരോഗതി വിലയിരുത്തി.
ജൂണ്‍ അവസാനം തുടങ്ങിയതാണ് വൈറ്റിലയിലെ ട്രാഫിക് പരിഷ്കാരം ലക്ഷ്യമിട്ടുള്ള നിര്‍മാണപ്രവൃത്തി. നാലു മാസംപിന്നിടുമ്പോള്‍ ഭൂരിഭാഗം പ്രവൃത്തികളും പൂര്‍ത്തിയായിക്കഴിഞ്ഞു. പ്ലാനില്‍ പറഞ്ഞിരുന്ന പൊളിച്ചുനീക്കേണ്ട ഭാഗങ്ങള്‍ നീക്കി. വൈറ്റില ഹബില്‍നിന്ന് വൈറ്റില ജംക്‌ഷനിലേക്ക് വരുന്ന 120 മീറ്റര്‍ ലിങ്ക് റോഡിന്റെ നിര്‍മാണവും പൂര്‍ത്തിയായി. പലയിടത്തും വീതികൂടിയോടെ വാഹനങ്ങള്‍ക്ക് നേരത്തേയുള്ളത്ര കാത്തിരിപ്പില്ല.
എന്നാല്‍ സിഗ്നല്‍ രഹിത ട്രാഫിക്കെന്ന പരിഷ്കാരത്തിനായി ഇനിയും കാത്തിരിക്കണം. വാഹനങ്ങളുടെ സുഗമമായ മുന്നോട്ടുപോക്കിന് തടസ്സമായ ചിലയിടങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്.
ജംക്‌ഷനിലെ പൊലീസ് വാച്ച് ടവര്‍ പൊളിച്ചുനീക്കി പാലത്തിനുതാഴെ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ട്. മെട്രോ പില്ലറുകളുടെ സമീപത്തെ ഓട്ടോ സ്റ്റാന്‍ഡ് മാറ്റിസ്ഥാപിക്കുന്നതും പരിഗണിക്കും.