വിവാഹദിനത്തിൽ ധരിച്ച മന്ത്രകോടി ഡ്രസ്സ് കോഡ് ആക്കിയാൽ എങ്ങനെയുണ്ടാകും ? മൂവാറ്റുപുഴ YWCA വാർഷികത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഡ്രസ്സ് കോഡുമായി അംഗങ്ങൾ ഒത്തുകൂടിയത്.
ഇരുപത്തിയെട്ടുകാരി ഡോണ ടെൻസൻ മുതൽ എൺപത്തിയഞ്ചുകാരി ചിന്നമ്മ ജേക്കബ് വരെ. ഒരു വർഷം മുൻപ് വിവാഹിതരായവർ മുതൽ 60 വർഷം പൂർത്തിയാക്കിയവർ വരെയുള്ള നൂറോളം വനിതകളാണ് മന്ത്രകോടിയിൽ തിളങ്ങി നിന്നത്.
ഉത്സവ് മന്ത്രക്കോടി 2026 എന്ന പേരിലായിരുന്നു മൂവാറ്റുപുഴ YWCA ഒത്തുചേരൽ ഒരുക്കിയത്. വിന്റേജ് കാഞ്ചീപുരം സാരികളുടെ പാരമ്പര്യഭംഗിയിൽ, ജീവിതത്തിലെ ഓർമ്മകളെ വീണ്ടും ഹൃദയത്തോട് ചേർക്കുന്ന അപൂർവ അനുഭവമാണിതെന്നാണ് ഓരോരുത്തരുടെയും സാക്ഷ്യം.