പോപ്പ് ഗായിക ടെയിലർ സ്വിഫ്റ്റ് തന്റെ കരിയറിലെ അവിശ്വസനീയമായ നേട്ടങ്ങൾക്കൊപ്പം തന്നെ തന്റെ വ്യക്തി ജീവിതത്തിൽ സ്വന്തമാക്കിയ കോടികൾ മുതല്‍ മുതല്‍മുടക്കുള്ള വീടുകളുടെയും പ്രോപ്പർട്ടികളുടെയും വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കയിൽ വിവിധ ഇടങ്ങളിലായി ഉള്ള ഈ ഓരോ സാമ്ര്യാജ്യങ്ങൾക്കും പിന്നിൽ വലിയ ചരിത്രവും ഒളിഞ്ഞു കിടപ്പുണ്ട്.
നാഷ്‌വില്ലെയിൽ റെയിലറിന്റെ പ്രധാന സ്വത്താണ് ദി അഡെലീഷ്യ പെന്റ്ഹൗസ് (The Adelicia Penthouse). 2009-ൽ തന്റെ 19-ാം വയസിലാണ് ടെയിലർ സ്വിഫ്റ്റ് ഇത് സ്വന്തമാക്കുന്നത്. നാഷ്‌വില്ലെയിലെ ഐകോണിക്ക് മ്യൂസിക് റോഡിന് അടുത്ത തന്നെയാണ് ഈ പെന്റ്ഹൗസ്. ഏകദേശം 1.99 ദശലക്ഷം ഡോളർ ആയിരുന്നു റെയിലർ ഇതുവാങ്ങാനായി ചിലവാക്കിയത്. 4,000 ചതുരശ്രയടി വിസ്തീർണം 3 കിടപ്പുമുറികൾ സ്വകാര്യ ഗാരേജ്, ഹീറ്റഡ് പൂൾ, ഫിറ്റ്നസ് സെന്റർ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട് ഇവിടെ. മാത്രമല്ല ഇതിന്റെ ഇന്റീരിയർ തരാം സ്വന്തമായാണ് ചെയ്തതും.
നോർത്തംബർലാൻഡ് എസ്റ്റേറ്റ് ആണ് മറ്റൊന്ന്. ഫോറസ്റ്റ് ഹിൽസിൽ സ്ഥിതി ചെയ്യുന്ന ഇത് തീർത്തിരിക്കുന്നത് ഗ്രീക്ക് റിവൈവൽ മാതൃകയിലാണ്. 2011-ൽ ഏകദേശം 2.5 ദശലക്ഷം ഡോളർ ആയിരുന്നു ഇതിനായി നൽകിയത്. റോഡ് ഐലൻഡ് എസ്റ്റേറ്റ് ആണ് മറ്റൊന്ന്. 2013-ൽ 17.75 ദശലക്ഷം ഡോളർ മുടക്കി ആയിരുന്നു 11,000 ചതുരശ്രയടി വിസ്തീർണമുള്ള ഈ വീട് തരാം സ്വന്തമാക്കുന്നത്. കടൽ തീരത്തോട് ചേർന്ന് കിടക്കുന്ന മനോഹരമായ എസ്റ്റേറ്റ് ആണിത്.
ഇതുകൂടാതെ, ലോസ് ആഞ്ചലസ് എസ്റ്റേറ്റ്, ന്യൂയോർക്ക് സിറ്റിയിലെ ട്രിബെക്ക പ്രോപ്പർട്ടികൾ, ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള പ്രോപ്പർട്ടി എന്നിവയും അടങ്ങുന്ന വലിയ സാമ്ര്യാജ്യം തന്നെയുണ്ട് ടെയിലറിന്റെ പേരിൽ.