ആഗോള പോപ്പ് മ്യൂസിക്കിൽ തിളങ്ങി നിൽക്കുന്ന ഗായിക ദുവ ലിപ ന്യൂയോർക്കിലെ ജെ.എഫ്.കെ എയർപോർട്ടിൽ എത്തിയപ്പോൾ ഉപയോഗിച്ചിരുന്ന ഒരു 'ചാനൽ' ബാഗാണ് ഫാഷൻ ലോകത്ത് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.
സാധാരണയായി ആളുകൾ യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ചെറിയ ക്യാരി ബാഗുകളുടെയും പേഴ്സുകളുടേയുമെല്ലാം പരിധികളെ മുഴുവൻ മാറ്റിമറിക്കുന്ന തരത്തിലുള്ള ഒരു വലിയ സ്ട്രൈപ്പ്ഡ് റാഫിയ ബീച്ച് ബാഗുമായാണ് താരം എയർപോർട്ടിൽ എത്തിയത്. ചുവപ്പും നീലയും നിറങ്ങളെ വെള്ള ബോർഡർ വച്ച് തരാം തിരിച്ചിരിക്കുന്നു. കാഴ്ചയിൽ തന്നെ അസാമാന്യ വലുപ്പം തോന്നും. ഒരു വലിയ ചെടി ചട്ടി തൂക്കിയിട്ടിരിക്കുന്നു പോലെ. വലിയ വാർക്കുകളോ മറ്റോ ഒന്നുമില്ല. പ്ലെയിൻ ആയ പ്രതലം. എന്നാൽ ആറു ആനച്ചന്തം എന്നൊക്കെ പറയാവുന്നതുപോലെ. ഇത്തരത്തിൽ വാൻ ചർച്ചകളാണ് താരത്തിന്റെ ഹാൻഡ് ബാഗിനെ കുറിച്ച് നടക്കുന്നത്.
ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ചാനലിന്റെ ക്രൂസ് 2027 ഫാഷൻ ഷോയിൽ അവതരിപ്പിച്ച ഈ ബാഗിന് എക്സ്.എക്സ്.എൽ വലുപ്പവുമുണ്ട്. വിമാനത്തിലെ ഓവർഹെഡ് ബിന്നിൽ പോലും ഇത് സൂക്ഷിക്കാൻ ചിലപ്പോൾ പ്രയാസപ്പെട്ടേക്കാം. എന്നാൽ, ഒരു യാത്രയ്ക്കിറങ്ങുമ്പോൾ എല്ലാ ഒരു കയ്യെത്തും ദൂരത്തെന്നോണം ക്രമീകരിക്കാൻ എന്നതാണ് ഇതിന്റെ പ്രത്യേകത. ഫാഷൻ രംഗത്ത് 'ഈ ഓൾ ഇൻ വൺ' ബാഗും ഇപ്പോൾ താരമായിക്കഴിഞ്ഞു.
അതേസമയം, ബ്രാൻഡിന്റെ ഔദ്യോഗിക അംബാസഡർ കൂടിയായ ദുവ ലിപ, ഈ ബാഗിന് മാച്ചാവുന്ന തരത്തിൽ തന്നെയാണ് ഔട്ട്ലുക്കും സെറ്റാക്കിയിരുന്നത്. ബാഗിൽ കൊടുത്തിട്ടുള്ള സെയിം പാറ്റേൺ തന്നെ വരുന്ന തരത്തിലായിരുന്നു ടി ഷർട്ടിന്റെ രീതിയും. എന്തായാലും എയർപോർട്ടിലെ സെലിബ്രറ്റി സ്റ്റൈലുകളുടെ വിഷ് ലിസ്റ്റിലേക്ക് ഈ പുതിയ ബാഗ് കൂടി ചേർന്ന് കഴിഞ്ഞു.