korean-beauty-hair-treatment

TOPICS COVERED

തലയോട്ടി വൃത്തിയായി സൂക്ഷിക്കുന്നത് മുടിയുടെ സംരക്ഷണത്തിന് അത്യന്താപേഷികമാണ്. ലോകമെമ്പാടുമുള്ള സൗന്ദര്യ സംരക്ഷകർ പല ബ്യൂട്ടി ടിപ്സുകളും ഇതിനായി പരീക്ഷിക്കാറുണ്ടെങ്കിലും കൊറിയൻ ബ്യൂട്ടി ടിപ്പുകൾ ആണ് ഇപ്പോൾ ഫാഷൻ രംഗത്ത് സംസാര വിഷയം. അതിൽത്തന്നെ കൊറിയൻ ഹെയർ വാഷിങ് രീതികൾക്ക് ചില പ്രത്യേകതകളുണ്ട്. 

സാധാരണയായി നമ്മൾ മുടി കഴുകുമ്പോൾ ഷാംപു നേരിട്ട് മുടിയിൽ തേച്ചു പിടിപ്പിക്കുകയാണ് പതിവെങ്കിൽ, കൊറിയൻ രീതിയിൽ തലയോട്ടിയുടെ ആരോഗ്യത്തിന് ആണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. അവർ മുഖത്ത് സ്കിൻ കെയർ ചെയ്യുന്നതുപോലെ തന്നെയാണ് തലയോട്ടിക്ക് ഡീപ് ക്ലെൻസിങ് നൽകുന്നത്. ഇങ്ങനെ ചെയ്യുക വഴി മുടിയുടെ വേരുകൾക്ക് ഉറപ്പ് ലഭിക്കുകയും കരുത്തോടെ മുടി വളരുകയും ചെയ്യുമെന്ന് പറയുന്നു. 

ഇതിനായി, മുടി കഴുകുന്നതിന് തൊട്ടുമുമ്പ് ചീപ്പ് ഉപയോഗിച്ച് നന്നായി ചീകി മുടിയിലെ കെട്ടുകൾ എല്ലാം മാറ്റിയെടുക്കും. ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ മുടി പൂർണ്ണമായും നനയ്ക്കും. അതുകഴിഞ്ഞ് ഷാംപു നേരിട്ട് മുടിയിലേക്ക് ഒഴിക്കാതെ, ആദ്യം കൈകളിലെടുത്ത് നന്നായി പതപ്പിച്ച് പിന്നീട് തലയിൽ തേക്കുക ഇതാണ് പ്രധാന ഘട്ടം. 

തലയോട്ടിയിലെ അഴുക്കും എണ്ണമയവും മുഴുവനായി നീക്കം ചെയ്യാൻ കൈവിരലുകളോ അല്ലെങ്കിൽ സ്കാൽപ്പ് മസാജറോ ഉപയോഗിച്ച് കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും മൃദുവായി മസാജ് കൊടുക്കുകയാണ് പിന്നീട് അടുത്ത ഘട്ടം. ഇതുകഴിഞ്ഞ് തണുത്ത വെള്ളം ഒഴിച്ച് കഴുകും. മാത്രമല്ല, കെമിക്കലുകൾ പരമാവധി ഒഴിവാക്കി തലയോട്ടിയുടെ പിഎച്ച് ലെവൽ കൃത്യമായി നിലനിർത്തുന്ന കൊറിയൻ ഉൽപ്പന്നങ്ങളും പ്രകൃതിദത്ത രീതികളും ഉപയോഗിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാനും സാധിക്കും. ആരോഗ്യമുള്ള മുടിയിഴകൾ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്നതാണ് ഈ കൊറിയൻ ഹെയർ വാഷിങ് രീതി. 

ENGLISH SUMMARY:

Korean hair washing method focuses on deep scalp cleansing and proper techniques to promote healthy hair growth and prevent hair loss. Following this viral beauty routine can strengthen your hair roots and maintain a balanced scalp pH level naturally.