കഴിഞ്ഞ ദിവസം ലാസ് വെഗാസിലെ എംജിഎം ഗ്രാൻഡ് ഗാർഡൻ അരീനയിൽ 27-ാമത് ലാറ്റിൻ ഗ്രാമി അവാർഡ്ദാന ചടങ്ങ് നടന്നിരുന്നു. ഏവരും കാത്തിരുന്നതുപോലെ റെഡ് കാർപെറ്റ് ഫാഷൻ പ്രേമികൾക്ക് അത് ഒരു വിരുന്ന് തന്നെ ആയി മാറി. ഓരോ താരവും അവരെ അവതരിപ്പിച്ച രീതികൊണ്ട് വേറിട്ട് നിന്ന്. ലുക്കിലും ആറ്റിറ്റ്യൂഡിലും ഓരോരുത്തരും മികവ് പുലർത്തി. എന്നാൽ അപ്പോഴും സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ച ഒരു വ്യത്യസ്തമായ ലുക്കിൽ എത്തിയത് സോഫിയ മൺറോയി തന്നെയാണ്.
കണ്ടാൽ പകുതി മാത്രം ധരിച്ച വസ്ത്രം പോലെ, ആബ്‌സും ശരീര ഫിറ്റ്നസ്സും പ്രൊജക്റ്റ് ചെയ്തുകൊണ്ടുള്ള ബോൾഡ് ലുക്ക്. മികച്ച പുതുമുഖ ആർട്ടിസ്റ്റിനുള്ള നോമിനേഷൻ ലഭിച്ച ഈ മെക്സിക്കൻ സ്വീഡിഷ് ഗായിക മൺറോയ് ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് റെഡ് കാർപെറ്റിലെത്തിയത്. ഈ വേറിട്ട ലുക്ക് തന്നെയായിരുന്നു അവരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരമാക്കിയതും. മറ്റുള്ളവർ ഗൗണുകളും തിളക്കമുള്ള വസ്ത്രവും ധരിച്ച് എത്തിയപ്പോൾ, മൺറോയ് ഒരു ഉണ്ടാക്കാൻ ശ്രമിച്ചു.
ധീരവും ആത്മവിശ്വാസവും നിറഞ്ഞ വസ്ത്രധാരണം നിമിഷ നേരം കൊണ്ടാണ് മൺറോയുടെ റെഡ് കാർപെറ്റ് ഒരു വൈറൽ സെൻസേഷനാക്കി മാറ്റിയത്. ആഷ് നിറത്തിലുള്ള ക്രോപ്പ് ചെയ്ത ടോപ്പും അയഞ്ഞു കിടക്കുന്ന ഒരു സ്കർട്ടും. എന്നാൽ, എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ഈ ലുക്കിനായി പ്രത്യേകം നിർമ്മിച്ച കോർസെറ്റാണ്.
പുരുഷ ശരീരഘടനയെ അനുകരിക്കുന്ന കോർസെറ്റ്, ആബ്‌സും ശരീര വടിവും കാട്ടുന്ന ഡിസൈൻ. എന്നാൽ, മൺറോയിയുടെ പ്രോസ്തെറ്റിക് സിലിക്കൺ കോർസെറ്റ് വെറുമൊരു ഫാഷൻ ചോയ്‌സ് മാത്രമായിരുന്നില്ല. അത് 2026 നവംബർ 6 ന് പുറത്തിറങ്ങിയ അവരുടെ ആൽബത്തിനായി ഉണ്ടാക്കിയതായിരുന്നു. അതാണ് ഷോയിലെത്തിയപ്പോൾ ഒരു കോർസെറ്റായി മാറ്റിയത്.
അതേസമയം, പ്രതീക്ഷിച്ചതുപോലെ തന്നെ സോഫിയ മൺറോയിയും അവരുടെ വേറിട്ട വസ്ത്രവും മിനിറ്റുകൾക്കുള്ളിൽ വൈറലായി. ഐക്കണിക്, ബോൾഡ് എന്നിവയാണ് ആരാധകർ താരത്തിന് നൽകുന്ന വിശേഷണങ്ങൾ.