കൊച്ചിക്കാർക്ക് ആവേശമായി മാമ്പഴ തീറ്റമത്സരം. അഗ്രികൾച്ചറൽ പ്രൊമോഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച മത്സരത്തിൽ 15ഓളം പേരാണ് പങ്കെടുത്തത്.
മൂന്ന് മിനിറ്റിനുള്ളിൽ എത്ര മാങ്ങ കഴിക്കാൻ പറ്റും? മൂന്ന് , രണ്ട് പോട്ടെ ഒന്ന് എങ്കിലും കഴിക്കാൻ പറ്റുമോ? 6 മാങ്ങയാണ് കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച തീറ്റ മത്സരത്തിൽ കൊച്ചി സ്വദേശി ബോണി ചെറിയാൻ കഴിച്ചത്. കൈകൊണ്ട് തൊലി മാറ്റി മാക്സിമം മാങ്ങ തിന്നുക എന്നതായിരുന്നു മാനദണ്ഡം അതും മൂന്ന് മിനിറ്റിനുള്ളിൽ.
15 ഓളം മത്സരാർഥികൾ പങ്കെടുത്ത പരിപാടി എറണാകുളം എംപി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനം നേടിയ ബോണി ചെറിയാന് ലഭിച്ചത് 5കിലോ മാമ്പഴമാണ്. രണ്ടാം സമ്മാനം ലഭിച്ച ബ്രിജിതാമ്മയ്ക്കും സജിക്കും 3 കിലോ വീതവും സമ്മാനമായി ലഭിച്ചു. സിനിമാതാരം സാധിക വേണുഗോപാൽ ആണ് സമ്മാനദാനം നിർവഹിച്ചത്.