moolambilly

TOPICS COVERED

കൊച്ചി മൂലമ്പള്ളി – ചാത്തനാട് പാത പദ്ധതി മനപൂര്‍വം വൈകിപ്പിച്ചതായി പരാതി. പദ്ധതിയുടെ ഭാഗമായ വലിയ കടമക്കുടി – പിഴല റീച്ചിന്‍റെ  പ്രവര്‍ത്തി കഴിഞ്ഞ എല്‍.‍ഡി.എഫ് സര്‍ക്കാരുകള്‍ വൈകിപ്പിച്ചതായാണ് ആക്ഷേപം.മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരും ഉള്‍പ്പെടുന്നതാണ് പദ്ധതി.

മൂലമ്പള്ളി – പിഴല റീച്ചും കടമക്കുടി –ചാത്തനാട് റോഡിന്‍റെ  നിര്‍മാണവും പൂര്‍ത്തിയായെങ്കിലും കടമക്കുടി – പിഴല റോഡിന്‍റെ നിര്‍മാണം  ഇന്നും കടലാസിലാണ്. ഈ റീച്ച് കുടി പൂര്‍ത്തിയാകാതെ മുലമ്പള്ളി – ‍ചാത്തനാട് പദ്ധതി കൊണ്ടു കാര്യമില്ല.ഇന്നും പുഴകടക്കാന്‍ വള്ളം വേണം. 

കടമക്കുടി – പിഴല പാതയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ കിലോമീറ്ററുകള്‍  ചുറ്റിയുള്ള യാത്രകള്‍ ഒഴിവാകുമെന്ന് മാത്രമല്ല.ചരക്ക് ഗതാഗതം സുഖമമാക്കുന്നതിനു പാത ഉപകരിക്കും. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടങ്ങിയ  പദ്ധതി സതീശന്‍ സര്‍ക്കാര്‍ പൂര്‍ത്തികരിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.ഒപ്പു ശേഖരണമടക്കം നടത്തി സര്‍ക്കാരിലേക്ക് നിവേദനം സമര്‍പ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം 

ENGLISH SUMMARY:

The Kochi Mulampally Chathanad Road Project faces intentional delays, with allegations that previous LDF governments postponed the Kadamatukudi - Pizala reach. This vital project, which includes areas within the Chief Minister's constituency, aims to significantly improve connectivity and ease freight transportation.