തോന്നിയ വഴിയിലൂടെ ഓടിയ സ്വകാര്യ ബസ്സുകളെ നാട്ടുകാരും നഗരസഭയിലെ ഇടതുപക്ഷ കൗൺസിലർമാരും ചേർന്ന്, അതെ ദൂരം പിന്നോട്ടോടിച്ചു. പെരുമ്പാവൂർ നഗരത്തിൽ സ്വകാര്യ ബസ്സുകളുടെ റൂട്ട് മാറ്റി ഓട്ടം പതിവായതോടെയാണ് നാട്ടുകാർ ഇടപെട്ടത്.
ആളുകൾക്കും ഗതാഗതത്തിനും നിരന്തരം തടസ്സം സൃഷ്ടിച്ചതോടെയാണ് നാട്ടുകാർ സ്വകാര്യബസ്സുകാരെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയത്. മുന്നോട്ടുവന്നപോലെ തന്നെ പിന്നോട്ടും എടുപ്പിച്ചു
അങ്കമാലി കാലടി ഭാഗങ്ങളിൽ നിന്ന് പെരുമ്പാവൂരിലേക്ക് വരുന്ന സ്വകാര്യ ബസ്സുകളാണ് പ്രശ്നക്കാർ. സമയക്കുറവിന്റെ പേരിൽ നഗര ഹൃദയത്തെ ഒഴിവാക്കിയാണ് സ്വകാര്യ ബസ്, സ്റ്റാൻഡിൽ എത്തുന്നത്. മിനി സിവിൽ സ്റ്റേഷൻ, സർക്കാർ ആശുപത്രി, മാർക്കറ്റ് ജംഗ്ഷൻ എന്നിവയെല്ലാം ഒഴിവാക്കിയാണ് ബസ്സുകളുടെ ഓട്ടം. ചോദ്യംചെയ്യുന്നവരെ നിർബന്ധപൂർവ്വം പാതിവഴിയിൽ ഇറക്കിവിടും. മാറ്റം ഇല്ലേൽ ഇനിയും തെരുവിലിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം