കോട്ടയത്ത് സ്വകാര്യബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നട്ടാശേരി ഇഞ്ചേരിക്കുന്ന് പാറയിൽ വീട്ടില്‍ അഞ്ജലി അജയ് (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ നാലു പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ അഞ്ജലി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിലായിരുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അഞ്ജലി. കോട്ടയത്തു നിന്ന് ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന തണ്ടപ്ര ബസ് അമിതവേഗത്തിലാണ് നടപ്പാതയിലേക്ക് പാഞ്ഞുകയറിയത്. ഇത്തിത്താനം, മലക്കുന്നം, കൊല്ലാട്, മറിയപ്പളളി സ്വദേശികളാണ് ചികില്‍സയിലുളളത്.