private-bus
  • ഒരാഴ്ചക്കിടെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 2021 ബസുകളിലാണ് നിയമലംഘനം കണ്ടത്. ഇത്രയും ബസുകള്‍ക്കെതിരെ കേസെടുക്കുകയും പിഴയായി 557000 രൂപ ഈടാക്കുകയും ചെയ്തു. 31408 ബസുകള്‍ പരിശോധിച്ചപ്പോഴാണ് നിയമലംഘനം കണ്ടത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.

വാതിലുകള്‍ തുറന്ന് വെച്ച് അഭ്യാസവും അപകടയാത്രയും നടത്തുന്ന സ്വകാര്യ ബസുകള്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. അത്തരം ബസുകളില്‍ നിന്ന് തെറിച്ച് വീണ് ജീവന്‍ നഷ്ടപ്പെട്ടവരും ഗുരുതരമായി പരുക്കേറ്റവും കുറവല്ല. അടുത്തിടെ തിരുവനന്തപുരത്തും എറണാകുളത്തും യാത്രക്കാര്‍ വീണ് മരിച്ചിരുന്നു. തൃശൂരിലടക്കം വീണും അപകടമുണ്ടായി. ഇത്തരം അപകടയാത്ര നടത്തുന്ന ബസുകളെ പൂട്ടാന്‍ ഇറങ്ങിയിരിക്കുകയാണ് പൊലീസ്.

​ഒരാഴ്ചക്കിടെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 2021 ബസുകളിലാണ് നിയമലംഘനം കണ്ടത്. ഇത്രയും ബസുകള്‍ക്കെതിരെ കേസെടുക്കുകയും പിഴയായി 557000 രൂപ ഈടാക്കുകയും ചെയ്തു. 31408 ബസുകള്‍ പരിശോധിച്ചപ്പോഴാണ് നിയമലംഘനം കണ്ടത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം. 

​ഇനി ഇത്തരം നിയമലംഘനങ്ങള്‍ കണ്ടാല്‍ നാട്ടുകാര്‍ക്കും പരാതിപ്പെടാം. 9747001099 എന്ന നമ്പരിലേക്ക് നിയമലംഘനങ്ങളുടെ ഫോട്ടോയോ വീഡിയോ  എടുത്ത് അയക്കാം. നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്‍റെ നമ്പര്‍ എന്നിവയും ഉള്‍പ്പെടുത്തണം.  

ENGLISH SUMMARY:

Private buses in Kerala are operating with doors open, leading to accidents and fatalities. Authorities are cracking down on these unsafe practices with increased inspections and penalties.