kochi-illegal-parking

TOPICS COVERED

കൊച്ചിയിലെ അനധികൃത പാർക്കിങ്ങിൽ നടപടി കടുപ്പിച്ച് പൊലീസ്. കാർ ഷോറുമുകളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യില്ലെന്ന് ഷോറും പ്രതിനിധികൾ പോലീസിന് ഉറപ്പ് നൽകി. മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെയായിരുന്നു പൊലീസിന്‍റെ അടിയന്തര ഇടപെടൽ.

ഇടപ്പള്ളി - അരൂർ ദേശീയ പാതയുടെ വശങ്ങളിലും സർവീസ് റോഡുകളിലുമുള്ള അനധികൃത പാർക്കിങ്ങിൽ 33 കാർ ഷോറുമുകൾക്കാണ് പൊലീസ് നോട്ടീസ് നൽകിയത്. 22 ഷോറുമുകളുടെ പ്രതിനിധികൾ മരട് നഗരസഭയിൽ വെച്ച് നടത്തിയ ചർച്ചയിൽ പങ്കെടുത്തു. ഷോറുമുകളിലേക്ക് ഡെലിവറിക്കായി എത്തുന്ന വലിയ കണ്ടെയ്നർ ലോറികളാണ് സർവീസ് റോഡുകളിൽ പാർക്ക് ചെയ്യുന്നതിൽ കൂടുതലും. പാർക്കിങ് സംബന്ധിച്ച ഷോറുമുകളുടെ രേഖകളും പരാതികളും പരിശോധിച്ചുവെന്ന് മരട് നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാർ പറഞ്ഞു. 

എറണാകുളം എസിപി, മരട് നഗരസഭാ ചെയർപേഴ്സൺ, മരട് സിഐ, കൗൺസിലർമാർ തുടങ്ങി നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു. അപകടസാധ്യതയ്ക്ക്‌ കാരണമാകുന്ന അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി തുടരാനാണ് പൊലീസിന്‍റെ തീരുമാനം.

ENGLISH SUMMARY:

Kochi police have intensified action against illegal parking by car showrooms along the Edappally-Aroor highway. Showroom representatives agreed not to park vehicles on service roads following discussions with municipal authorities.