paykappal

TOPICS COVERED

പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഹംഗേറിയൻ കുടുംബത്തിന് കൊച്ചിയിൽ അപ്രതീക്ഷിത പ്രതിസന്ധി. കപ്പലിന്റെ അടിയിൽ പറ്റിപ്പിടിച്ച ബാർണക്കിളുകൾ മുന്നോട്ടുള്ള യാത്രക്ക്‌ തടസമായി. ഒടുവിൽ സഹായവുമായെത്തിയത് ആലുവ സ്വദേശി. 

ഏഴ് വർഷമായി ഈ പായ്ക്കപ്പലിലാണ് ഹംഗറി സ്വദേശികളായ ഡോമിയും അന്നയും മക്കളായ ബൊറോക്കയും കാറ്റലിനും ലോകം ചുറ്റുന്നത്. യൂറോപ്പിൽ നിന്ന് തുടങ്ങിയ യാത്ര, അറ്റ്ലാന്റിക് സമുദ്രം താണ്ടി, പനാമ കനാലും പിന്നിട്ട് ഒടുവിൽ കൊച്ചിയിലെത്തി. കടലിലെ ജീവിതം തന്നെയാണ് ഈ കുടുംബത്തിന്റെ ജീവിതരീതി. പായ്ക്കപ്പലിൽ തന്നെ ഹോം സ്കൂളിങ്. അധ്യാപകരാകുന്നത് അച്ഛനും അമ്മയും.

എന്നാൽ, കൊച്ചിയിലെത്തിയപ്പോൾ പായ്ക്കപ്പലിന് ഒരു അപ്രതീക്ഷിത വെല്ലുവിളി. കപ്പലിന്റെ അടിഭാഗം മുഴുവൻ ബാർണക്കിളുകൾ. ഈ ചെറുജീവികൾ പറ്റിപ്പിടിച്ചാൽ കപ്പലിന്റെ വേഗതയേയും കാര്യക്ഷമതയെയും അത് ബാധിക്കും. തുടർയാത്രയ്ക്ക് ഇവ നീക്കം ചെയ്യേണ്ടത് അനിവാര്യം. അവിടെയാണ് ആലുവ മുപ്പത്തടം സ്വദേശി നെവിൻ മാനുവലിന്റെ സഹായം എത്തുന്നത്. ഫ്രീ ഡൈവിങ് പരിശീലകനായ നെവിന് കടലിനടിയിലെ ഇത്തരം ജോലികളും പരിചിതമാണ്. ശ്വാസം പിടിച്ച് വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് കപ്പലിന്റെ അടിഭാഗത്തെ ബാർണക്കിളുകൾ നീക്കം ചെയ്തു നൽകി. ഇത് നെവിന് വെറുമൊരു ജോലിയല്ല, പാഷനാണ്. നെവിന്റെ സഹായത്തോടെ കപ്പലിന്റെ അടിയിലെ കടൽ ജീവിയെ നീക്കം ചെയ്യാനായതോടെ കുടുംബത്തിന് ഇനി യാത്ര തുടരാം. കൊച്ചിയിൽ നിന്ന് അടുത്ത ലക്ഷ്യം മാൽദ്വീപ്സ്.

ENGLISH SUMMARY:

Malayala Manorama Online News reports on a Hungarian family sailing around the world whose journey faced an unexpected obstacle in Kochi due to barnacles on their sailboat. Thanks to the timely help of an Aluva-based free diver, the family successfully cleared the hull and can now continue their voyage toward the Maldives.