പ്രിയ കലാകാരൻ കെ.വി വിജേഷിന് യാത്രമൊഴിയേകി നാടകലോകം. വിജേഷ് അവസാനമായി നാടകം പഠിപ്പിച്ച എസ്. എച്ച് തേവര കോളജിലെ വിദ്യാർഥികൾ പ്രിയപ്പെട്ട അധ്യാപകന്റെ ഓർമകളിലൂടെ. കെ.വി വിജേഷിന്റെ അവസാന നാടകകളരി. ഒരു പിടി നനുത്ത ഓർമകൾ അവശേഷിപ്പിച്ച് വിജേഷ് പോയത് ഇവർക്കിടയിൽ നിന്നാണ്. ഇന്നലെ വരെ ആടാനും പാടാനും പ്രിയ ഗുരുനാഥനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
നാടകം പരിശീലിപ്പിക്കാൻ പ്രിയപ്പെട്ട അധ്യാപകൻ ഇനി വരില്ല എന്ന യാഥാർഥ്യം ഇവരുടെ മനസ് ഉൾക്കൊണ്ടു കഴിഞ്ഞു. വിജേഷ് മാഷ് നിറുത്തിയിടത്തുനിന്ന് ഒന്നൊന്നായി തുടങ്ങണം. ചുവടുകൾ കൂടുതൽ കരുത്തോടെ ഉറപ്പിക്കണം. ഏതു പ്രതിസന്ധിയിലും പതറാതെ മുന്നേറാൻ നിഴൽ പോലെ കൂടെ ഉണ്ടാകും എന്ന വിജേഷ് മാഷിന്റെ ഉറപ്പാണ് ഇവരുടെ കരുത്ത്.